Times Kerala

പര്‍ദ്ദ ധരിച്ച് കടയില്‍ മോഷണം, കൈയ്യോടെ പിടികൂടി ജീവനക്കാര്‍

 
പര്‍ദ്ദ ധരിച്ച് കടയില്‍ മോഷണം, കൈയ്യോടെ പിടികൂടി ജീവനക്കാര്‍

ലണ്ടനിലെ ഡാഗന്‍ഹാമിലുള്ള അസ്ഡ സ്റ്റോറില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് സ്ത്രീകളെ പിടികൂടി. പര്‍ദ്ദധരിച്ചെത്തിയ ഇവര്‍ നിരവധി സാധനങ്ങള്‍ പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. പിടിയിലായതോടെ മറ്റുള്ളവര്‍ നോക്കി നില്‍ക്കെ വസ്ത്രത്തില്‍ നിന്നും സാധനങ്ങള്‍ പുറത്തെടുത്തു. ഇവരില്‍ ഒരാള്‍ പര്‍ദ്ദ ഉയര്‍ത്തി അടിവസ്ത്രം വരെ കാണിച്ച് ഇനി ഒന്നും ഇല്ലെന്ന് വരെ പറഞ്ഞു. സ്ത്രീ തുണിയുയര്‍ത്തുമ്‌ബോള്‍ അസ്ഡ ജീവനക്കാര്‍ കണ്ണുപൊത്തുന്നതും ദൃശ്യങ്ങളില്‍ക്കാണാം.

സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മാഡിയകളില്‍ പ്രചരിക്കുന്നുണ്ട്. കണ്ടുനിന്ന ആരോ പകര്‍ത്തി പ്രചരിപ്പിച്ചതാണ് ദൃശ്യങ്ങള്‍. നിങ്ങള്‍ മുസ്ലീങ്ങളല്ലെന്നും എല്ലാം പുറത്തെടുക്കാനും കടയിലുണ്ടായിരുന്നവര്‍ സംസാരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സ്ത്രീകള്‍ മുസ്ലിം വേഷത്തിലെത്തി മോഷണം നടത്തുകയായിരുന്നുവെന്നും അവര്‍ മുസ്ലീങ്ങളല്ലെന്നും പലരും അഭിപ്രായപ്പെട്ടു.

വീഡിയോ വൈറലായതോടെ അസ്ഡ പ്രശ്നം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇത്തരത്തിലുള്ള മോഷണം വെച്ചുപൊറിപ്പിക്കില്ലെന്നും തട്ടിപ്പുകാരെ കണ്ടെത്താനുള്ള പരിശോധന ഷോപ്പുകളില്‍ കര്‍ശനമാക്കുമെന്നും അസ്ഡ വക്താവ് അറിയിച്ചു. പൊലീസുമായി ചേര്‍ന്ന് കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

Related Topics

Share this story