Times Kerala

വടക്കന്‍ സിറിയയില്‍ സമാധാനത്തിന് തുര്‍ക്കി-അമേരിക്ക ധാരണ

 
വടക്കന്‍ സിറിയയില്‍ സമാധാനത്തിന് തുര്‍ക്കി-അമേരിക്ക ധാരണ

കുര്‍ദ്: വടക്കന്‍ സിറിയയില്‍ സമാധാനത്തിന് തുര്‍ക്കി-അമേരിക്ക ധാരണയായി. പ്രദേശത്ത് യുദ്ധരഹിത മേഖല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തുര്‍ക്കിയില്‍ പ്രത്യേക കേന്ദ്രം തുടങ്ങാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.

കുര്‍ദ് സ്വാധീന മേഖലയായ വടക്കന്‍ സിറിയയില്‍ സൈനിക നീക്കത്തിന് തുര്‍ക്കി തയ്യാറെടുക്കുന്നതിനിടെയാണ് ചര്‍ച്ച നടന്നത്. വടക്കന്‍ സിറിയയില്‍ യുദ്ധരഹിത മേഖല സ്ഥാപിക്കാനും ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തുര്‍ക്കിയില്‍ പ്രത്യേക കേന്ദ്രം തുടങ്ങാനുമാണ് തീരുമാനമായത്. ഇതോടെ വടക്കന്‍ സിറിയ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നില നിന്ന സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമമായി.

സിറിയയില്‍ തയ്യാറാക്കുന്ന യുദ്ധരഹിത മേഖല തുര്‍ക്കിയിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കുള്ള സുരക്ഷാ ഇടനാഴിയായി ഉപയോഗപ്പെടുത്താനും തീരുമാനമായി. തുര്‍ക്കി അതിര്‍ത്തി കൈയ്യടക്കുന്നതില്‍ നിന്ന് കുര്‍ദ് സായുധ സംഘടന വൈപിജിയെ തടയുന്നതിനും സുരക്ഷാമേഖലയായി പ്രഖ്യാപിക്കുന്നത് ഗുണം ചെയ്യുമെന്നാണ് തുര്‍ക്കിയുടെ പ്രതീക്ഷ. എന്നാല്‍, പ്രശ്ന ബാധിത മേഖലയില്‍ സ്ഥാപിക്കുന്ന സുരക്ഷിത മേഖലയുടെ അതിര്‍ത്തി സംബന്ധിച്ച്‌ ഇനിയും തീരുമാനമായിട്ടില്ല.

Related Topics

Share this story