Times Kerala

കൊച്ചിയില്‍ നിന്ന് പുതിയ സര്‍വ്വീസുമായി ഗോ എയര്‍

 
കൊച്ചിയില്‍ നിന്ന് പുതിയ സര്‍വ്വീസുമായി ഗോ എയര്‍

കൊച്ചി: കൊച്ചിയില്‍ നിന്ന് ഗോ എയറിന്‍റെ പുതിയ സര്‍വീസ് ആരംഭിച്ചു. കൊച്ചി- കൊച്ചി – ഹൈദരാബാദ് റൂട്ടിലാണ് പുതിയ പ്രതിദിന വിമാന സര്‍വീസുകള്‍ ഗോ എയര്‍ നടത്തുന്നത് . നിലവില്‍ ഈ റൂട്ടില്‍ ഒരു പ്രതിദിന സര്‍വീസ് മാത്രമേ ഉണ്ടായിരുന്നുള്ളു . ഇത് ദക്ഷിണേന്ത്യയിലെ അതിവേഗം വളരുന്ന രണ്ട് നഗരങ്ങള്‍ക്കിടയില്‍ ഗോഎയറിന്റെ ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തന്നതിന് കാരണമാകും .

ബിസിനസ്സ് യാത്രക്കാരെ ലക്ഷ്യമിടുന്ന ഗോ എയറിന്റെ പുതിയ വിമാനമായ ജി 8 502 കൊച്ചിയില്‍ നിന്ന് രാവിലെ 09:15നാണ് പുറപ്പെടുന്നത് . 10:30നു ഹൈദരാബാദില്‍ എത്തിച്ചേരും. വൈകിട്ട് 7.45 നു ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് 9.15ന് കൊച്ചിയിലെത്തും.

Related Topics

Share this story