Times Kerala

വിവോ വൈ 90 എത്തി: വില 6,990രൂപ

 
വിവോ വൈ 90 എത്തി: വില 6,990രൂപ

കൊച്ചി: മുന്‍നിര സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ വിവോ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്‌ലി മോഡലായ വൈ90പുറത്തിറക്കി. വിവോയുടെ എക്സ്ക്ലുസിവ് സ്മാര്‍ട് പവര്‍ മാനേജ്മെന്റ് സംവിധാനത്തോട് കൂടിയ 4030എംഎഎച്ചിന്റെ ഏറെ നേരം നീണ്ടു നില്‍ക്കുന്ന കരുത്തുറ്റ ബാറ്ററിയും, 6.22 ഇഞ്ചിന്റെ വലുപ്പമേറിയ ഹാലോ ഫുള്‍വ്യൂ ഡിസ്‌പ്ലേയും സഹിതം വിപണിയില്‍ എത്തുന്ന ഫോണിന്റെ വില 6,990രൂപയാണ്. വളരെ കുറഞ്ഞ വിലയില്‍ ഫേസ് ആക്സസ് സാങ്കേതിക വിദ്യ ലഭ്യമാകുന്ന ഫോണ്‍ എന്ന പ്രത്യേകതയും വൈ 90ക്ക് ഉണ്ട്. ഓണ്‍ലൈനിലും, ഓഫ്‌ ലൈന്‍ സ്റ്റോറുകളിലും ബ്ലാക്ക്, ഗോള്‍ഡ് നിറങ്ങളില്‍ വൈ90 ലഭ്യമാണ്.

12എന്‍എം ഡിസൈനോടുകൂടിയ എംടി 6761 ഹീലിയോ എ22 ക്വാഡ്കോര്‍ പ്രോസസ്സര്‍ 2.0ജിഗാഹെട്സ് ക്ലോക്ക് സ്പീഡ് നല്‍കുന്നുണ്ട് ഇത് കുറവ് ചാര്‍ജ് ഉപയോഗിച്ചുകൊണ്ട് വളരെ മികച്ച പ്രകടനം സാധ്യമാക്കുന്നു. 5മെഗാ പിക്സലിന്റെ സെല്‍ഫി ക്യാമറ 8മെഗാപിക്സല്‍ റിയര്‍ ക്യാമറ എന്നിവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

2ജിബി റാം 16ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവ അടങ്ങിയ ഫോണിന്റെ എക്സ്റ്റേണല്‍ സ്റ്റോറേജ് 256ജിബി വരെ വികസിപ്പിക്കാന്‍ സാധിക്കും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റിലാണ് വിവോ വൈ 90നിര്‍മ്മിച്ചിരിക്കുന്നത്.

Related Topics

Share this story