Times Kerala

അഴിമതിയാരോപണം: സാംസങ് മേധാവിക്ക് അഞ്ചുവര്‍ഷം തടവ്

 

സോൾ: ദക്ഷിണ കൊറിയൻ പ്രസിഡൻറി​​െൻറ ഇംപീച്ച്​മ​െൻറിന്​ വരെ കാരണമായ കൈക്കുലി കേസിൽ സാംസങ്​ മേധാവി ജെ വൈ ലീക്ക്​​ അഞ്ച്​ വർഷം തടവ്​. സാംസങിൽ അനധിക​ൃതമായി അധികാരം സ്ഥാപിക്കാൻ സർക്കാർ അധികാരികൾക്ക്​ കൈക്കൂലി കൊടുത്തു എന്നാണ്​ ലീക്കെതിരെയുള്ള​ ആരോപണം. ദക്ഷിണ കൊറിയൻ പ്രസിഡൻറ്​ പാർക്ക്​ ജെൻ ഹെയുടെ ഇംപീച്ച്​മ​െൻറിന്​ വരെ കാരണമായ കേസിലാണ്​ ലോകത്തെ പ്രമുഖ കമ്പനിയുടെ മേധാവി ജയിലിൽ എത്തുന്നത്​​​.

ലീക്ക്​​ 12 വർഷം തടവുശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്​. എന്നാൽ കോടതി ഇത്​ അംഗീകരിച്ചില്ല. ദക്ഷിണ കൊറിയയിലെ വൻകിട കമ്പനികളെ സംബന്ധിച്ചടുത്തോളം നിർണായകമായിരുന്നു വെള്ളിയാഴ്​ചയിലെ വിധി. ​രാജ്യത്തെ കോർപ്പറേറ്റ്​ കമ്പനികളും സർക്കാർ അധികാരികളും തമ്മിലെ അവിഹിത ബന്ധത്തെ കുറിച്ച്​ നേരത്തെ തന്നെ ആരോപണങ്ങളുയർന്നിരുന്നു.

Related Topics

Share this story