Nature

സ്വയം തൊഴിൽ പരിശീലനം

ആലപ്പുഴ: നാഷണൽ സ്‌കിൽ ഡവല്പ്‌മെന്റ് ബോർഡും യുവ സ്‌കിൽ ഹബ്ബും സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷവും തുടർന്ന് സ്വയം തൊഴിൽ പരിശീലനവും സംഘടിപ്പിക്കുന്നു. കേക്ക്-പഴ വർഗ സംസ്‌കരണത്തിലാണ് മൂന്ന് നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് നാഷണൽ സ്‌കിൽ ഡവല്പ്‌മെന്റ് ബോർഡ് സർട്ടിഫിക്കറ്റ് നൽകും. വിശദവിവരത്തിന് ഫോൺ: 8086510934.

വാക്ക് ഇൻ ഇന്റർവ്യൂ
ആലപ്പുഴ: കോ-ഓപ്പറേറ്റീവ്അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ന്റെ കീഴിൽ പുന്നപ്രയിലുള്ള എം.ബി.എ കോളജായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്മാനേജ്‌മെന്റ്ആന്റ്‌ടെക്‌നോളജി (ഐ.എം.റ്റി)യിൽ ഒഴിവുള്ള ഒരു ലൈബ്രേറിയൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ഓഗസ്റ്റ് 14 ബുധനാഴ്ച രാവിലെ 10 മണിക്ക്‌കോളജിൽ വച്ചു നടക്കുന്ന ഇന്റർവ്യൂവിൽ ലൈബ്രറി സയൻസിൽ ബിരുദമുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.ഫോൺ. 0477 2267602, 9947733416.

You might also like

Leave A Reply

Your email address will not be published.