Times Kerala

പുതിയ 200 രൂപ നോട്ടുകള്‍ രാജ്യത്ത് ഇന്നുമുതല്‍ പ്രാബല്യത്തില്‍

 

 ന്യൂഡല്‍ഹി: പുതിയ 200 രൂപ നോട്ടുകള്‍ രാജ്യത്ത് ഇന്നുമുതല്‍ പ്രാബല്യത്തില്‍. മഞ്ഞ നിറത്തിലുള്ള മഹാത്മാ ശ്രേണിയിലുള്ള കറന്‍സിയാണ് പുറത്തിറക്കുന്നതെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടിയ കറന്‍സിയില്‍ സ്വഛ് ഭാരത് സന്ദേശവും ലോഗോയും ഉണ്ട്. ഗാന്ധിജിയുടെ ചിത്രം മധ്യത്തിലാണ്. ദേവനാഗരി ലിപിയിലും തുക രേഖപ്പെടുത്തിയിട്ടുണ്ട്. ചെറിയ തുകയ്ക്കുള്ള കറന്‍സി നോട്ടുകളുടെ ക്ഷാമം 200 രൂപ നോട്ടുകള്‍ കൂടി വിപണിയിലെത്തുന്നതോടെ പരിഹരിക്കപ്പെടുമെന്ന് ആര്‍ബിഐ അധികൃതര്‍ സൂചിപ്പിച്ചു. പുതിയ 200 രൂപ നോട്ടുകള്‍ എടിഎം വഴി ലഭിക്കില്ല. പകരം ബാങ്ക് വഴി വിതരണം ചെയ്യാനാണ് പദ്ധതിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഇളം മഞ്ഞ നിറത്തിലുള്ള നോട്ടിന്റെ ഒരു ഭാഗത്ത് മഹാത്മഗാന്ധിയുടെ ചിത്രവും മറുഭാഗത്ത് 200 എന്ന് എഴുതിയതും കാണാം.

Related Topics

Share this story