Nature

കിളിമാനൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് ഒരു ദിവസത്തെ വൊക്കേഷണൽ ആൻഡ് കരിയർ ഗൈഡൻസ് ക്ലാസ് ആഗസ്റ്റ് 14ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടത്തും. കിളിമാനൂർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാരായ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഗൈഡൻസ് ക്ലാസ് ഉപയോഗപ്പെടുത്താം. താത്പര്യമുള്ളവർ വിശദവിവരങ്ങൾക്ക് 0470-2671805 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.

സർക്കാർ എൻജിനിയറിങ് കോളേജ് ബാർട്ടൺഹില്ലിൽ ഒഴിവുള്ള സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ ട്രേഡ്‌സ്മാൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. സിവിൽ എൻജിനിയറിങിലോ അനുബന്ധ വിഷയത്തിലോ ലഭിച്ച ട്രേഡ് സർട്ടിഫിക്കറ്റാണ് തസ്തികയ്ക്കുള്ള അടിസ്ഥാന യോഗ്യത.
ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് ഒൻപതിന് രാവിലെ പത്ത് മണിക്ക് വിദ്യാഭ്യാസ യോഗ്യത, വയസ്, മുൻപരിചയം, വ്യക്തിവിവരം (ബയോഡാറ്റ) എന്നിവ തെളിയിക്കുന്ന അസൽ രേഖകളും രേഖകളുടെ പകർപ്പും സഹിതം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനിയറിങ് വിഭാഗം തലവൻ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.gecbh.ac.in.

You might also like

Leave A Reply

Your email address will not be published.