മിഷിഗൺ: സിനിമ രംഗങ്ങളെ അനുകരിച്ച് ശ്വാസം നിലച്ച കുഞ്ഞുസഹോദരനെ സിപിആർ നൽകി രക്ഷിച്ച പത്തുവയസുകാരൻ താരമാകുന്നു. മിഷിഗണിലെ റോസ്വില്ലയിലാണ് സംഭവം. “ദി റോക്ക്’ എന്നറിയപ്പെടുന്ന ഡ്വെയിൻ ജോൺസന്റെ സിനിമ രംഗങ്ങൾ അനുകരിച്ചു ജേക്കബ് ഓ കോണോറാണ് രണ്ടു വയസുകാരനായ സഹോദരന്റെ ജീവൻ രക്ഷിച്ചത്. അത്ഭുത രക്ഷപ്പെടുത്തലിന്റെ കഥ പുറംലോകം അറിഞ്ഞതോടെ ബാലന് അഭിനന്ദനവുമായി സാക്ഷാൽ ഡ്വെയിൻ ജോൺസൻ തന്നെ രംഗത്തെത്തി.
സിമ്മിംഗ് പൂളിൽ മുങ്ങിത്താണ കുഞ്ഞുസഹോദരനെ കോരിയെടുത്ത് കരയ്ക്കടിപ്പിച്ചപ്പോൾ ശ്വാസമില്ല. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയപ്പോഴാണ് പത്തുവയസുകാരന്റെ മനസിലേക്ക് ഡ്വെയിന്‍ ജോണ്‍സന്റെ സിനിമ രംഗങ്ങൾ ഓർമ്മ വന്നത്. ശ്വാസം നിലച്ചുപോയ മകളെ രക്ഷിക്കാൻ “സാൻ ആന്ദ്രാസ്’ എന്ന സിനിമയിൽ ഹോളിവുഡ് ഹീറോ സിപിആർ നൽകുന്ന രംഗങ്ങൾ ഓർത്തെടുത്ത് സഹോദരൻ ഡിലാന്റെ നെഞ്ചിലമര്‍ത്തി. പിന്നീട് മുത്തശ്ശിയുടെ അടുക്കലേക്ക് ഓടി ആംബുലന്‍സ് സേവനവുമായി ബന്ധപ്പെട്ടു. ആംബുലന്‍സിൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും സിപിആറിന്റെ സഹായത്തോടെ ഡിലാൻ വീണ്ടും ശ്വസിച്ചുതുടങ്ങിയിരുന്നു.
Comments are closed.