Times Kerala

അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

 

ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മുന്പാകെയാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്.

ഈ മാസം ഗുജറാത്തിൽനിന്നാണ് ഇരുവരും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അമിത് ഷാ ആദ്യമായിയാണ് രാജ്യസഭയിലെത്തുന്നത്. അമിത് ഷായുടെ രാജ്യസഭ പ്രവേശനം ബിജെപിയെ കൂടുതൽ ശക്തിപ്പെടുത്തിയെന്നാണ് വിലയിരുത്തൽ.

Related Topics

Share this story