Nature

CF മോട്ടോ ബൈക്കുകളുടെ ബുക്കിങ് ആരംഭിച്ചു

CF മോട്ടോ ബൈക്കുകളുടെ ബുക്കിങ് കമ്പനി ആരംഭിച്ചു. AMW മോട്ടാര്‍സൈക്കിള്‍ വെബ്സൈറ്റില്‍ കയറി 5,000 രൂപ നല്‍കി ബൈക്ക് ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഒക്ടോബര്‍ മുതല്‍ വാഹനം കൈമാറി തുടങ്ങുമെന്നും റിപ്പോര്‍ട്ട്. 300NK, 650NK, 650MT, 650GT എന്നീ നാല് മോഡലുകളാണ് ആദ്യഘട്ടത്തില്‍ CF മോട്ടോ ഇന്ത്യയിലെത്തിച്ചിട്ടുള്ളത്.

2.29 ലക്ഷം രൂപ മുതല്‍ 5.49 ലക്ഷം വരെയാണ് ആദ്യ നാല് CF മോഡലുകളുടെ എക്സ്ഷോറൂം വില. 300NK മോഡലാണ് ഏറ്റവും ചെറിയ മോഡല്‍. 292.4 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 33.9 bhp പവറും 20.5 Nm torque ഉം ഉല്‍പാദിപ്പിക്കുന്നതാണ് എഞ്ചിന്‍ കരുത്ത്. ആറ് സ്പീഡ് ഗിയര്‍ ബോക്സ് ഓപഷനാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 650 സിസി നിരയിലുള്ള 650NK മോഡലിന് 3.99 ലക്ഷം രൂപയാണ് വില. 649 സിസി ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണുള്ളത്. 61.54 bhp പവറും 56 Nm torque ഉം സൃഷ്ടിക്കുന്നതാണ് ഈ എഞ്ചിന്‍. അറ് സ്പീഡ് ഗിയര്‍ ബോക്സ്.

CF മോട്ടോ 650MT ക്ക് 4.99 ലക്ഷം രൂപയാണ് വിപണിയിലെ പ്രാരംഭ വില. 649.3 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ഇരട്ട സിലണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. 70.7 bhp കരുത്തും 62 Nm torque ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ്. CF മോട്ടോ ശ്രേണിയില്‍ പ്രാരംഭ വിലയില്‍ ലഭ്യമല്ലാത്ത ഏക ബൈക്കാണ് 650GT. 5.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില. 61.2 bhp കരുത്തും 58.5 Nm torque ഉം പ്രധാനം ചെയ്യുന്ന 649.3 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ഇരട്ട സിലണ്ടര്‍ എട്ട് വാല്‍വ് എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് 650GT യിലും.

You might also like

Leave A Reply

Your email address will not be published.