Times Kerala

ആദ്യ ഡേറ്റിംഗില്‍ ശ്രദ്ധിക്കേണ്ടവ

 
ആദ്യ ഡേറ്റിംഗില്‍ ശ്രദ്ധിക്കേണ്ടവ

പെണ്ണിന് എല്ലാ മനസുറപ്പും ചോര്‍ത്തുന്ന ദിനമാണ് അവളുടെ പ്രിയപ്പെട്ടവനെ ആദ്യം കാണുന്ന ദിനം. അവന്‍ എത്തരക്കാരനായിരിക്കും, പ്രണയം, വിവാഹം

അങ്ങനെ നൂറുകൂട്ടം ചിന്തകളായിരിക്കും അവളുടെ മനസ് നിറയെ. വര്‍ധിക്കുന്ന കുറ്റകൃത്യങ്ങളുടെയും ഓണ്‍ലൈന്‍ ഡേറ്റിംഗ്,വിവാഹ തട്ടിപ്പുകളുടെയും ഇക്കാലത്ത്

മുമ്പ് കാണാത്ത പുരുഷനെ കാണാന്‍ പോകും മുമ്പ് ചില മുന്‍കരുതലുകള്‍ എടുത്താല്‍ നല്ലതായിരിക്കും, സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടതില്ലല്ളോ; ആദ്യ കൂടി കാഴ്ചക്ക് മുമ്പ്

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ,

സൗഹൃദം അമിതമാണോ
പരസ്പരം കാണും മുമ്പേ അമിത സൗഹൃദം കാണിക്കുന്നയാളാണ് കൂട്ടുകാരന്‍ എന്ന് തോന്നിയിട്ടുണ്ടോ?മൊബൈലില്‍ അയക്കുന്ന മെസേജുകള്‍ പരിധി വിടുന്നതായി തോന്നിയിട്ടുണ്ടോ? നിസാരമായി തള്ളേണ്ട കാര്യമല്ല അത്. ആദ്യമായി കാണുമ്പോള്‍ ഇത് ഒരു ബുദ്ധിമുട്ടും അസ്വസ്ഥതയും ഉണ്ടാക്കും. മെസേജുകളിലൂടെ ഒരാളുടെ സ്വഭാവം ഒരുപരിധി വരെ അറിയാന്‍ കഴിയും. ഇത് നിസാരമായി തള്ളരുത്, നിങ്ങളുടെ നന്‍മക്കായി ദൈവം കാണിച്ചുതരുന്നതാകും.

ഇന്‍റര്‍നെറ്റില്‍ പരതുക
ഒരാളെ ഫേസ്ബുക്ക് അടക്കം സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ സുഹൃത്ത് ആക്കുന്നതിന് മുമ്പ് അയാളെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുക. പൊതുവായ കൂട്ടുകാരെയോ വ്യക്തികളെയോ തപ്പിപിടിച്ച് അയാളെ കുറിച്ച് കൂടുതല്‍ അറിയുക.

ആദ്യ കൂടികാഴ്ച പൊതുസ്ഥലത്ത്
ആദ്യ കൂടി കാഴ്ച ഒറ്റപ്പെട്ട സ്ഥലത്ത് ആകാതിരിക്കുക. പരിസരത്തെ കുറിച്ചും കൂടെയുള്ളയാളുടെ പെരുമാറ്റങ്ങളെ കുറിച്ചും ബോധവതിയാകുക. ആദ്യമായി കാണുന്നയാളെ വിശ്വസിക്കാനാകില്ളെന്നതിനാല്‍ പൊതുസ്ഥലങ്ങളാണ് ഇത്തരം കൂടികാഴ്ചക്ക് നല്ലത്.

സുഹൃത്തുക്കളെ അറിയിക്കുക
എല്ലാ കാര്യങ്ങളും ഏതെങ്കിലും അടുത്ത സുഹൃത്തിനെ അറിയിക്കുക. ഇടവേളകളില്‍ സുഖമായിരിക്കുന്നുവെന്ന് കാട്ടി എസ്.എം.എസുകള്‍ അയക്കുക. ഒരുവേള നിങ്ങള്‍ പ്രശ്നത്തില്‍ അകപ്പെടുകയും എസ്.എം.എസ് അയക്കാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ സുഹൃത്തിന് നിങ്ങളെ അന്വേഷിക്കാന്‍ ഇതുവഴി കഴിയും.

വസ്ത്രങ്ങള്‍
ആദ്യ കാഴ്ചയില്‍ സുന്ദരിയും സെക്സിയുമായിരിക്കണമെന്നാണ് ഏതു പെണ്ണും കൊതിക്കുക. ഇതിനായി ശരീര ഭാഗങ്ങള്‍ പുറത്തുകാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നവരുണ്ട്. ഇത് ഒരിക്കലും ചെയ്യരുത്. മതിയായ ഇറക്കമുള്ള ശരീര ഭാഗങ്ങള്‍ പൂര്‍ണമായും മറഞ്ഞിരിക്കുന്ന ഒരു കറുത്ത വസ്ത്രം ധരിച്ച് കൂട്ടുകാരനെ കാണാന്‍ പോകൂ. തുറന്നുകാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്ന പക്ഷം പുരുഷന് അത് തെറ്റായ സൂചനയാകും നല്‍കുക.

കാര്യം പന്തിയല്ളെങ്കില്‍ സ്ഥലം വിടുക
കൂടികാഴ്ച സുഖമുള്ളതല്ളെങ്കില്‍ ചുറ്റിതിരിഞ്ഞ് നില്‍ക്കാതെ വേഗം സ്ഥലം വിടുക. കാര്യങ്ങള്‍ കൈവിടുന്നുവെന്ന് കണ്ടാല്‍ വാഷ്റൂമില്‍ മുഖം കഴുകാനെന്ന വ്യാജേന കയറി ആത്മാര്‍ഥ സുഹൃത്തിനെ ഫോണ്‍ ചെയ്ത് വരാന്‍ പറയുക. എത്രയും പെട്ടന്ന് വന്ന് കൂട്ടികൊണ്ടുപോകാന്‍ സുഹൃത്തുക്കളോട് പറയുക.

ഹോട്ടലിലെ ബില്‍ സ്വയം അടക്കുക
ഹോട്ടലിലെ ബില്‍ അടക്കാന്‍ ചിലപ്പോള്‍ കൂട്ടുകാരന്‍ മുന്നോട്ട് വന്നേക്കും. എന്നാല്‍ ആദ്യ കൂടികാഴ്ചയില്‍ ബില്‍ സ്വയം അടക്കുകയാകും നല്ലത്. അല്ലാത്തപക്ഷം നിങ്ങള്‍ പൂര്‍ണമായും അവനെ ആശ്രയിക്കുന്നവനാണെന്ന ധാരണ അവനുണ്ടാകും. നിങ്ങളെ എളുപ്പം കീഴ്പ്പെടുത്താമെന്ന ധാരണയും ഇതുവഴി അവനുണ്ടാകും. ബില്‍ സ്വയം അടക്കുന്നത് വഴി നിങ്ങളുടെ പെഴ്സണാലിറ്റി തെളിയിക്കാം.

ഭാവിയെകുറിച്ച് സംസാരിക്കരുത്
സംസാരം ഒരിക്കലും അതിരുവിടാതിരിക്കുക. ഭാവിയെ കുറിച്ചൊന്നും ആദ്യമേ ഒരിക്കലും സംസാരിക്കരുത്. അവനെ കുറിച്ച് കൂടുതല്‍ അറിഞ്ഞ ശേഷമേ ഭാവി ജീവിതം ചെലവഴിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാവൂ.

വീട്ടില്‍ പോകരുത്
അവൻ ക്ഷണിച്ചാൽ വീട് അടക്കം നിങ്ങള്‍ രണ്ട് പേരും ഒറ്റക്കാകുന്ന സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക. വീട്ടില്‍ പോയി എന്തെങ്കിലും കുടിക്കാമെന്ന് ചിലപ്പോള്‍ അവന്‍ ക്ഷണിച്ചേക്കാം. ശ്രദ്ധിക്കുക, ഈ ക്ഷണം ചിലപ്പോള്‍ ബെഡ്റൂമിലാകും അവസാനിക്കുക.

Related Topics

Share this story