Times Kerala

ഉത്തമ സൃഹൃത്തിനെ പ്രണയിക്കുമ്പോള്‍….

 
ഉത്തമ സൃഹൃത്തിനെ പ്രണയിക്കുമ്പോള്‍….

ഉത്തമ പങ്കാളി എപ്പോഴും ഉത്തമ സൃഹൃത്തുമായിരിക്കും. എന്തും പറയാവുന്ന, പൂര്‍ണമായി വിശ്വസിക്കാവുന്ന, ~ഒപ്പമുള്ള നിമിഷങ്ങള്‍ ആസ്വാദ്യമാക്കുന്ന ഒരാള്‍ . പലരുടെ ജീവിതത്തിലും ഇങ്ങനെ ഒരു വ്യക്തി ഉണ്ടായിരിക്കും- അവരുടെ ഉത്തമ സുഹൃത്ത്‌. ഉത്തമ സുഹൃത്തിനെ ഉത്തമ പങ്കാളിയായും മാറ്റാം. പ്രത്യേകിച്ച്‌ ഈ സൃഹൃത്ത്‌ നിങ്ങളെ പ്രണയിക്കുന്നുവെങ്കില്‍ ആ അവസരം പാഴാക്കരുത്‌.

ഉത്തമ സഹൃത്തിനെ പ്രണയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌,

സൗഹൃദം തകരുമെന്ന്‌ ഭയക്കരുത്‌
നിലവില്‍ സുഹൃത്തക്കളായതിനാല്‍ പ്രശ്‌നങ്ങളും അവയ്‌ക്കുള്ള പരിഹാരങ്ങളും പരസ്‌പരം അറിയാന്‍ കഴിയും. നല്ല സുഹൃത്തുക്കളാണെങ്കില്‍ പരസ്‌പരം സ്‌നേഹത്തിലാവാന്‍ കഴിയുന്നില്ല എന്നു മനസ്സിലാക്കിയാല്‍ വീണ്ടും സുഹൃത്തുക്കളായി തന്നെ തുടരാന്‍ കഴിയും. ബന്ധം നഷ്‌ടപെട്ടു പോകുമെന്ന ഭയം വേണ്ട.

നിലവിലെ ബന്ധങ്ങള്‍ പറയുക
നിലവിലുള്ള ബന്ധങ്ങളെ കുറിച്ചും സാധ്യതകളെ കുറിച്ചും പരസ്‌പരം സംസാരിക്കുക. പരസ്‌പരം ഇഷ്‌ടപെടാന്‍ കഴിയമോ എന്ന്‌ ഇതില്‍ നിന്നും മനസ്സിലാക്കാം.

ഗുണങ്ങള്‍ തിരിച്ചറിയുക
ഉത്തമ സുഹൃത്തിന്റെ നിങ്ങള്‍ ഇഷ്‌ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന കഴിവുകളും ഗുണങ്ങളും എന്തെല്ലാമാണന്ന്‌ നോക്കുക. സ്‌നേഹ ബന്ധത്തില്‍ നിന്നും നിങ്ങള്‍ ആഗ്രഹിക്കുന്നത്‌ എന്തെല്ലമാണന്നും നോക്കുക. ഇത്‌ തമ്മില്‍ വിലയിരുത്തി ഏതെല്ലാം ഗുണങ്ങള്‍ പരസ്‌പരം ചേരുന്നുവെന്ന്‌ കണ്ടുപിടിക്കാം.

ഗുണങ്ങള്‍ തിരിച്ചറിയുക
ഉത്തമ സുഹൃത്തിന്റെ നിങ്ങള്‍ ഇഷ്‌ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന കഴിവുകളും ഗുണങ്ങളും എന്തെല്ലാമാണന്ന്‌ നോക്കുക. സ്‌നേഹ ബന്ധത്തില്‍ നിന്നും നിങ്ങള്‍ ആഗ്രഹിക്കുന്നത്‌ എന്തെല്ലമാണന്നും നോക്കുക. ഇത്‌ തമ്മില്‍ വിലയിരുത്തി ഏതെല്ലാം ഗുണങ്ങള്‍ പരസ്‌പരം ചേരുന്നുവെന്ന്‌ കണ്ടുപിടിക്കാം.

സ്വപ്‌നങ്ങള്‍ പങ്കുവയ്‌ക്കുക
ഭാവിയില്‍ ഒരുമിച്ചുണ്ടാകണമെന്ന തിരിച്ചറിവിന്‌ വേണ്ടി പരസ്‌പരം സ്വപ്‌നങ്ങള്‍ പങ്കു വയ്‌ക്കുക

തയ്യാറാവുക
പെട്ടന്നുണ്ടാകുന്ന ഒരു വികാരമല്ല പ്രണയം . സുഹൃത്തുമായി പ്രണയത്തിലാവുന്നതിന്‌ മുമ്പ്‌ അതിന്‌ പൂര്‍ണമായി തയ്യറായിരിക്കണം. നിങ്ങളുടെ ഇഷ്‌ടം തുറന്നു പറയുക. ചിലര്‍ക്ക്‌ സുഹൃത്തുക്കളെ മറ്റൊരു തരത്തില്‍ കാണാന്‍ പ്രയാസമുണ്ടാകും. എന്നാല്‍ ഈ മാനസിക തടസ്സം നീക്കാന്‍ കഴിയും

മാനസികതടസ്സം നീക്കുക
സുഹൃത്തുക്കളായിരിക്കുമ്പോള്‍ ഒരുമിച്ചുള്ള സമയങ്ങളില്‍ പ്രണയ ഭാവങ്ങള്‍ കുറവായിരുന്നിരിക്കാം. ബന്ധം അടുത്ത പടിയിലേയ്‌ക്ക്‌ നീങ്ങി കഴിഞ്ഞാല്‍ അതുവരെ ചെയ്‌തതു പോലെ ആകരുത്‌ കാര്യങ്ങള്‍. ബന്ധത്തില്‍ മാറ്റം വന്നതിനാല്‍ ചെയ്യുന്ന കാര്യങ്ങളിലും പോകുന്ന സ്ഥലങ്ങളിലും മാറ്റം വരുത്തുക.ഇത്‌ മാനസ്സികമായി ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറാന്‍ സഹായിക്കും.

മുന്നറിയിപ്പ്‌
സുഹൃത്തിന്‌ നിങ്ങളോട്‌ പ്രണയം തോന്നുന്നില്ല എങ്കില്‍ ഇഷ്‌ടപെടുത്താനായി നിങ്ങള്‍ സ്വയം മാറരുത്‌ . പഴയ പോലെ സുഹൃത്തിന്‌ ഒപ്പം ഉണ്ടാവുക. നല്ല സുഹൃത്താണ്‌ എങ്കില്‍ ഈ ഒറ്റ കാരണം കൊണ്ടു തന്നെ അവര്‍ നിങ്ങളെ ഇഷ്‌ടപ്പെട്ടു തുടങ്ങും.

ശരിയായ തീരുമാനമെടുക്കുക
സുഹൃത്തുമായി പ്രണയത്തിലാകുന്നത്‌ കരുതലോടെവേണം. നിങ്ങള്‍ക്കിതാണോ യഥാര്‍ത്ഥത്തില്‍ ആദ്യം ആവശ്യമെന്ന്‌ തീരുമാനിക്കുക.

നിര്‍ബന്ധിക്കരുത്‌
നിങ്ങള്‍ക്ക്‌ ഇഷ്‌ടമുണ്ടെന്നു കരുതി നിങ്ങളെ ഇഷ്‌ടപെടാന്‍ ഒരിക്കലും സുഹൃത്തിന്‌ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയോ നിര്‍ബന്ധിക്കുകയോ അരുത്‌. അവരുടെ വികാരങ്ങളെ അംഗീകരിക്കാനും ബഹുമാനിക്കാനും മറക്കരുത്‌.

Related Topics

Share this story