Times Kerala

പുരുഷനും പഠിയ്ക്കാനുണ്ട്, സ്ത്രീയില്‍ നിന്നും

 
പുരുഷനും പഠിയ്ക്കാനുണ്ട്, സ്ത്രീയില്‍ നിന്നും

ഒരു ജീവിതത്തില്‍ പലരില്‍ നിന്നും പലതില്‍ നിന്നും നമുക്കു പഠിയ്ക്കാനുണ്ട്. സ്ത്രീയ്ക്ക് പുരുഷനില്‍ നിന്നും പുരുഷന് സ്ത്രീയില്‍ നിന്നും പഠിയ്ക്കാനും പാഠങ്ങള്‍ പലതുണ്ട്.

പുരുഷന് സ്ത്രീയില്‍ നിന്നും പഠിയ്ക്കാനുള്ള ചില പൊതുവായ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ.

സമയനിഷ്ഠ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രികള്‍ക്കാണ് കൂടുതലുണ്ടാവുക. എവിടേയ്‌ക്കെങ്കിലും പോകാന്‍ സ്ത്രീകള്‍ ഒരുങ്ങിയിറങ്ങാന്‍ കൂടുതല്‍ സമയം പിടിക്കുമെന്ന കാര്യം ശരിയാണ്. എന്നാല്‍ ഇതൊഴികെയുള്ള മറ്റെല്ലാ കാര്യങ്ങളിലും സമയനിഷ്ഠ പാലിക്കുന്നത് മിക്കവാറും സ്ത്രീകള്‍ തന്നെയായിരിക്കും.

ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പുരുഷന്മാരേക്കാളേറെ സ്ത്രീകളായിരിക്കും മുന്നിട്ടിറങ്ങുക. ഓഫീസിലേയും വീട്ടിലേയും ജോലികള്‍ കൃത്യമായി മുന്നോട്ടു കൊണ്ടുപോകാന്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സാധിയ്ക്കുന്നതിന്റെ ഒരു കാരണം ഇതു തന്നെയാണ്.

പുരുഷന്മാര്‍ക്ക് ഈഗോ കൂടുതലാണെന്നു പറയാം. ചെയ്യാന്‍ സാധിയ്ക്കുന്ന കാര്യം പോലും ഈഗോ മുന്നില്‍ നിര്‍ത്തി ചെയ്യാത്ത പുരുഷന്മാരുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ത്രീകള്‍ നേരെ മറിച്ചാണ്. ഈഗോ പുരുഷനെ അപേക്ഷിച്ച് ഇവര്‍ക്കു കുറവാണ്. മാത്രമല്ല, ഈഗോയുടെ പേരില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കുവാന്‍ ഇവര്‍ തയ്യാറാവുകയില്ല.

മിക്കവാറും സ്ത്രികള്‍ വൃത്തിയുടേയും ചിട്ടകളുടേയും കാര്യത്തില്‍ പുരുഷനേക്കാള്‍ മുന്‍പന്തിയിലായിരിക്കും. സാധനങ്ങള്‍ കൃത്യമായി വയ്ക്കാനും ഒതുക്കി വയ്ക്കാനും വൃത്തിയാക്കി വയ്ക്കാനുമെല്ലാം പുരുഷനേക്കാള്‍ മിടുക്ക് സ്ത്രീകള്‍ക്കായിരിക്കും. സ്ത്രീകളുടെ പക്കല്‍ നിന്നും പുരുഷന്‍ പഠിച്ചിരിക്കേണ്ട ഒരു പാഠമാണിത്.

തീയതികള്‍ ഓര്‍ത്തിരിക്കാന്‍ പുരുഷനേക്കാള്‍ മുന്‍പന്തിയില്‍ സ്ത്രീകളായിരിക്കും. പ്രത്യേകിച്ച് വിശേഷാവസരങ്ങളും വിവാഹവാര്‍ഷികം, ജന്മദിനം തുടങ്ങിയവയും.

ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെ പുരുഷന്മാര്‍ ഉദാഹരണമാക്കുന്നതില്‍ തെറ്റില്ലെന്നു വേണം പറയാന്‍.

Related Topics

Share this story