Times Kerala

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച ഫുട്‌ബോള്‍

 

മാഡ്രിഡ്: യൂറോപ്പിലെ 2016-17 കാലഘട്ടത്തിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള യുവേഫയുടെ പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയെയും യുവന്റസ് നായകന്‍ ബുഫണ്‍ എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ പ്ലെയര്‍ ഒഫ് ദ പുരസ്‌കാരം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് താരം ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇത് മൂന്നാം തവണയാണ് റൊണാള്‍ഡോ യുവേഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്.

Related Topics

Share this story