മിക്കവാറും സൗഹൃദങ്ങളായിരിക്കും പ്രണയവിവാഹത്തില്‍ കലാശിയ്ക്കുന്നത്. സൗഹൃദത്തില്‍ തുടങ്ങി പ്രണയത്തിലും പിന്നീട് വിവാഹത്തിലും ചെന്നെത്തുന്ന കഥകളായിരിക്കും ഭൂരിഭാഗം പ്രണയവിവാഹങ്ങള്‍ക്കു പുറകിലും. അടുത്തുറിയുമ്പോഴുണ്ടാകുന്ന ആകര്‍ഷണം തന്നെയാണ് ഈ സൗഹൃദ പ്രണയവിവാഹങ്ങളുടെ അടിത്തറയാകുന്നത്.
സുഹൃത്തിനെ വിവാഹം കഴിയ്ക്കുന്നതു കൊണ്ട് പല പ്രയോജനങ്ങളുമുണ്ട്.
പരസ്പരം അറിഞ്ഞിരിക്കാം എന്നതാണ് ഇത്തരം വിവാഹത്തിന്റെ പ്രധാന ഗുണം. വീട്ടുകാര്‍ പറഞ്ഞുറപ്പിയ്ക്കുന്ന ഒരു വിവാഹത്തില്‍ ഇത്തരം സാധ്യതകള്‍ കുറവാണ്. പങ്കാളിയുടെ പ്രശ്നങ്ങള്‍ ഒരുപക്ഷേ വിവാഹശേഷമായിരിക്കും തിരിച്ചറിയാന്‍ സാധിയ്ക്കുക. എന്നാല്‍ സുഹൃത്തുക്കള്‍ക്ക് മിക്കവാറും പരസ്പരം തങ്ങളുയെ പ്ലസ്, മൈനസ് വശങ്ങള് നേരത്തെ തന്നെ അറി്ഞ്ഞിരിക്കാം.
പരസ്പരം അറിഞ്ഞിരിയ്ക്കുന്നതു കൊണ്ടു തന്നെ അമിത പ്രതീക്ഷകള്‍ സുഹൃത്തിനെ വിവാഹം ചെയ്യുമ്പോള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. എ്ന്നാല്‍ അറേഞ്ച്ഡ് വിവാഹത്തില്‍ ഇത്തരം അമിതപ്രതീക്ഷകള്‍ തകരുമ്പോള്‍ പ്രശ്നങ്ങളുകാനും സാധ്യതയേറെ.
ഒരു പുതിയ വ്യക്തിയുമായി അടുക്കാന്‍ പലര്‍ക്കും മാസങ്ങള്‍ തന്നെ വേണ്ടി വന്നേക്കാം. അപരിചിതനായ ഒരു വ്യക്തിയെ ജീവിതപങ്കാളിയായി സ്വീകരിയ്ക്കുമ്പോള്‍ ഇതുകാരണമുണ്ടാകുന്ന അസ്വസ്ഥതയും ഒരു പ്രശ്നമായിരി്ക്കും. എ്ന്നാല്‍ സൗഹൃദവിവാഹത്തില് ഇത്തരം പ്രശ്നങ്ങളുണ്ടാകില്ല.
വിവാഹജീവിതത്തിന്റെ തുടക്കത്തില്‍ ഭര്‍ത്താവും ഭാര്യയും നല്ലപിള്ള ചമയാനുള്ള ശ്രമവുമുണ്ടാകും. എന്നാല്‍ ഇത്തരമൊരു അഭിനയത്തിന്റെ ആവശ്യം തന്നെ സുഹൃത്തിനെ വിവാഹം ചെയ്താല്‍ വരുന്നില്ല. തങ്ങള്‍ക്ക് തങ്ങളായിത്തന്നെ പെരുമാറാം.
അപരിചിതരായ വ്യക്തികള്‍ക്ക് പലപ്പോഴും ആശമവിനിമയം, ഇത് വിവാഹത്തിന് ശേഷമാണെങ്കില്‍ പോലും, ഒരു പ്രശ്നമാകും. മനസു തുറന്ന് സംസാരിക്കാന്‍ എല്ലാവര്ക്കും പെട്ടെന്നു തന്നെ പറ്റിയെന്നു വരില്ല. സുഹൃത്താണ് നിങ്ങളുടെ ജീവിതപങ്കാളിയെങ്കില്‍ ഇത്തരമൊരു പ്രശ്നമേ ഉദിക്കുന്നില്ല. നിങ്ങള്‍ക്കിടയില്‍ സംസാരിക്കാനുള്ള വിഷയങ്ങള്‍ക്കു പഞ്ഞമുണ്ടാകില്ല. നല്ലൊരു ബന്ധത്തില്‍ നല്ല ആശയവിനിമയത്തിന് പ്രധാന പങ്കുണ്ട്.