പല വിവാഹബന്ധങ്ങളും തകരുന്നതിനുള്ള ഒരു പ്രധാന കാരണം വിവാഹേതര ബന്ധങ്ങളാണ്. ഇതിന് പരിധികളൊന്നുമില്ല. ഒരു വിവാഹബന്ധത്തില്‍ ഇരു വ്യക്തികളുടെ ഭാഗത്തും ഇത്തരം ബന്ധങ്ങളുണ്ടാകാം.
ഇത്തരം ബന്ധങ്ങളുണ്ടെങ്കില് അത് മിക്കവാറും ആദ്യം തിരിച്ചറിയാന്‍ സാധിക്കുക പങ്കാളിയ്ക്കു തന്നെയാണ്.
ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടോയെന്നു തിരിച്ചറിയാനുള്ള ചില കാര്യങ്ങളിതാ,
നിങ്ങളുടെ ഭര്‍ത്താവ് വീട്ടിലും ഓഫീസിലുമല്ലാതെ കൂടുതല്‍ സമയം പുറത്തു ചെലവഴിക്കുന്നുണ്ടോയെന്നു ശ്രദ്ധിയ്ക്കുക. ഇതിന് നിങ്ങളോട് വ്യക്തമായ കാരണം പറഞ്ഞില്ലെന്നു വരും. പറയുന്നതു തന്നെ ചിലപ്പോള്‍ വിശ്വാസയോഗ്യമല്ലാത്ത കള്ളവുമായിരിക്കും.
നിങ്ങള്‍ അസാധാരണമായി ചില മാറ്റങ്ങള്‍ ഭര്‍ത്താവില്‍ കാണുന്നതിന്റെ ഒരു കാരണം ചിലപ്പോള്‍ പരസ്ത്രീ ബന്ധമാകാം. ഉദാഹരണത്തിന് നിങ്ങള്‍ മുന്‍പെപ്പോഴും ജിമ്മില്‍ പോകാന്‍ നിര്‍ബന്ധം പിടിച്ചിരുന്നിട്ടും അനുസരിക്കാതിരുന്ന ആള് പെട്ടെന്ന് നിങ്ങള്‍ പറയാതെ തന്നെ ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നുവെന്നിരിക്കട്ടെ, കാരണം ഇതാകാം.
മറ്റൊരു സ്ത്രീയോട് താല്പര്യവും അടുപ്പവുമുണ്ടാകുമ്പോള് സ്വന്തം ഭാര്യയെ കുറ്റപ്പെടുത്താനും കുറവുകള്‍ കണ്ടെത്താനും ഭര്‍ത്താവിന് താല്പര്യം കൂടും. ഇത് ചിലപ്പോള്‍ സ്വന്തം തെറ്റു മൂടി വയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാകും. അല്ലെങ്കില്‍ കാമുകിയെ അപേക്ഷിച്ച് ഭാര്യ പോരെന്ന തോന്നലാകാം. ഇത് പലപ്പോഴും ദമ്പതികള്‍ തമ്മിലുള്ള വഴക്കിനും ഇട വരുത്തും.
ഫോണ്‍ വരുമ്പോള്‍ ഒളിക്കാന്‍ ശ്രമിക്കുക, നിങ്ങളുടെ സാന്നിധ്യത്തില്‍ സംസാരിക്കാതിരിക്കുക, അദ്ദേഹത്തിന്റെ ലാപ്ടോപ്പും ഫോണുമെല്ലാം ഉപയോഗിക്കാന്‍ സമ്മതിക്കാതിരിക്കുക തുടങ്ങിയവയും ഒരുപക്ഷേ ഇത്തരം ബന്ധങ്ങള്‍ കാരണമാകാം.
സമ്മാനങ്ങള്‍ നല്കാന് മടി കാണിയ്ക്കുന്ന നിങ്ങളുടെ ഭര്‍ത്താവ് പെട്ടെന്ന് നിങ്ങള്‍ക്ക് വില കൂടിയ സമ്മാനങ്ങള്‍ വാങ്ങിത്തരുന്നോ. ഇതൊരു പക്ഷേ കുറ്റബോധം കൊണ്ടുമാവാം.