Times Kerala

ഭാര്യയും ഭര്‍ത്താവും ജോലിക്കാരെങ്കില്‍…

 
ഭാര്യയും ഭര്‍ത്താവും ജോലിക്കാരെങ്കില്‍…

പണ്ടുകാലത്ത് ഭര്‍ത്താവ് ജോലി ചെയ്യുക. ഭാര്യ വീട്ടുജോലി ചെയ്യുകയന്നതായിരുന്നു പൊതുവെയുള്ളൊരു കാഴ്ചപ്പാട്. എന്നാല്‍ ഇപ്പോഴിത് ഇരുകൂട്ടരും ഓഫീസ് ജോലി ചെയ്യുകയെന്ന നിലയിലേക്കു മാറിയിരിക്കുന്നു. വീട്ടുജോലിയിലും ഭര്‍ത്താവ് ഭാര്യയെ സഹായിക്കുന്നതും പുതുമയല്ല.

കാര്യങ്ങളിങ്ങനെയെല്ലാമാണെങ്കിലും ദമ്പതികള്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ ഇവരുടെ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാകാനും സാധ്യത കൂടുതലാണ്.

വീടും ഓഫീസും ഒരുമിച്ചു ബാലന്‍സ് ചെയ്തു കൊണ്ടു പോയാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ മിക്കവാറും ഒഴിവാക്കാം. ഇതിനായി ഉത്തരവാദിത്വങ്ങള്‍ ഇരുകൂട്ടരും തുല്യമായി പങ്കു വയ്ക്കണം. ഇതുവഴി ഒരു ഭാഗത്തു മാത്രമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

ദമ്പതികള്‍ക്ക് ഒരുമിച്ചു ചെലവാക്കാന്‍ സമയം ലഭിയ്ക്കാത്തതാണ് മറ്റൊരു കാരണം. നല്ലൊരു ബന്ധത്തിന് പരസ്പരം സമയം കൊടുക്കേണ്ടത് വളരെ പ്രധാനം. ദിവസം അല്‍പസമയം ഇതിനായി കണ്ടെത്തുക തന്നെ വേണം.

ജോലിയുടെ ടെന്‍ഷനും സ്‌ട്രെസുമെല്ലാം പരസ്പരബന്ധത്തെയും ബാധിയ്ക്കും. ഇത്തരം ടെന്‍ഷനും സ്‌ട്രെസുമെല്ലാം ചിലപ്പോള്‍ പങ്കാളിയോടായിരിക്കും തീര്‍ക്കുക. ഓഫീസ് കാര്യങ്ങളും ടെന്‍ഷനുമെല്ലാം അവിടെത്തന്നെ ഉപേക്ഷിച്ചു പോരുക.

ഓഫീസ് ജോലി വീട്ടിലേക്കു കൊണ്ടുവരരുത്. ഇത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പങ്കാളിയാണെങ്കില്‍ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ ഇത് വളരെ പ്രധാനമാണ്.

ഇരുപങ്കാളികളും ഏറെ വൈകി വീട്ടിലെത്തുന്ന ശീലവും ഒഴിവാക്കുക. ഇത് പരസ്പരം കാണുന്നതും സംസാരിക്കുന്നതും തന്നെ പ്രശ്‌നത്തിലാക്കും. എത്ര തിരക്കുണ്ടെങ്കില്‍ ഒരു കൃത്യസമയത്ത് വീട്ടിലെത്താന്‍ ശ്രദ്ധിയ്ക്കുക.

Related Topics

Share this story