Times Kerala

നിങ്ങള്‍ക്കും വേണ്ടേ നല്ലൊരു പുരുഷന്‍?

 
നിങ്ങള്‍ക്കും വേണ്ടേ നല്ലൊരു പുരുഷന്‍?

യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത് സ്ത്രീയുടെ കാര്യത്തിലാണെങ്കിലും പുരുഷന്റെ കാര്യത്തിലാണെങ്കിലും. കാരണം ഓരോരുത്തരുടെ കാഴ്ചപ്പാടിലുമുള്ള വ്യത്യാസം കൊണ്ടുതന്നെ.

നല്ലൊരു പുരുഷനെ തെരഞ്ഞെടുക്കാന്‍ ആഗ്രഹിയ്ക്കുന്ന സ്ത്രീയാണോ നിങ്ങള്‍. എങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ മനസില്‍ വയ്ക്കൂ.

നിങ്ങളെ ആകര്‍ഷിക്കുന്ന പുരുഷന്‍ നിങ്ങളുടെ പങ്കാളിയായി വരുന്നതു നന്നായിരിക്കും. ആകര്‍ഷിക്കുന്ന പുരുഷന്‍ എന്നതു കൊണ്ടു സൗന്ദര്യം മാത്രമല്ല, ഉദ്ദേശിക്കുന്നത്. പലര്‍ക്കും പല കാര്യങ്ങളായിരിക്കും ആകര്‍ഷകമായി തോന്നുന്നത്.

സൗഹൃദ മനോഭാവമുള്ള പുരുഷന്മാരെ തെരഞ്ഞെടുക്കൂ. മിക്കവാറും ഇത്തരക്കാര്‍ തുറന്ന മനസോടെ കാര്യങ്ങള്‍ കാണുന്ന കൂട്ടത്തിലായിരിക്കും. പങ്കാളിയോടും ഇത്തരത്തിലുള്ളൊരു മനോഭാവം പ്രതീക്ഷിക്കാം.

നിങ്ങളുമായി മനസു തുറന്ന് സംസാരിക്കാന്‍ കഴിവുള്ള പുരുഷനെ തെരഞ്ഞെടുക്കൂ. ഇത് നല്ലൊരു ദാമ്പത്യത്തിനും സൗഹൃദത്തിനും പ്രണയത്തിനുമെല്ലാം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

നിങ്ങളെ കാണാതിരുന്നാലോ സംസാരിക്കാതിരുന്നാലോ യാതൊരു വികാരങ്ങളുമില്ലാത്തയാളെ തെരഞ്ഞെടുക്കാതിരിക്കൂ. നിങ്ങള്‍ക്ക് അയാളുടെ ജീവിതത്തില്‍ യാതൊരു സ്ഥാനവുമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരക്കാരുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് സ്വാധീനം ചെലുത്താന്‍ പറ്റിയെന്നു വരില്ല.

വിശ്വാസം നല്ലൊരു ബന്ധത്തിന് വളരെ പ്രധാനമാണ്. നല്ലപോലെ വിശ്വസിക്കാവുന്ന ഒരു വ്യക്തിയേയാണ് നിങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്.

നിങ്ങളുടെ നന്മ മുന്നില്‍ കണ്ട് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നയാളെ തെരഞ്ഞെടുക്കുക. നല്ല കാര്യങ്ങളില്‍ നിങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവരെ തെരഞ്ഞെടുക്കുക. ഇത് വളരെ പ്രധാനമാണ്.

സ്വന്തം കുടംബത്തോട് ഉത്തരവാദിത്വം കാണിക്കുന്നയാളെ തെരഞ്ഞെടുക്കുക. ഇത്തരക്കാര്‍ക്കു മാത്രമേ ഒരു ബന്ധത്തിലും ഇതിലെ പങ്കാളിയോടും ഉത്തരവാദിത്വം കാണിക്കുവാന്‍ സാധിക്കുകയുള്ളൂ.

Related Topics

Share this story