Times Kerala

തിരവനന്തപുരം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തീയറ്ററുകൾ അടച്ചിടുന്നു

 

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഓപ്പറേഷന്‍ തീയറ്ററുകളും ഇതുമായി ബന്ധപ്പെട്ട തീവ്രപരിചരണ വിഭാഗങ്ങളും അടച്ചിടും. വാര്‍ഷിക അറ്റകുറ്റപ്പണികൾ പ്രമാണിച്ച് ഓഗസ്റ്റ് 26 മുതലാണ് അടച്ചിടുന്നത്. അടിയന്തര ഓപ്പറേഷനുകള്‍ക്കും തീവ്രപരിചരണത്തിനും ഒരു തടസവും ഉണ്ടാകാത്ത

[themoneytizer id=”12660-19″]

 

വിധത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷമാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

സിവില്‍, ഇലക്ട്രിക്കല്‍, പ്ലമ്പിംഗ് വിഭാഗങ്ങളിലെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് വേണ്ടിയാണ് എല്ലാവര്‍ഷവും ഓപ്പറേഷന്‍ തീയറ്റുകള്‍ അടച്ചിടുന്നത്.

Related Topics

Share this story