Times Kerala

നോയിഡയില്‍ വീട് തകര്‍ന്ന് 2 കുട്ടികള്‍ മരിച്ചു

 
നോയിഡയില്‍ വീട് തകര്‍ന്ന് 2 കുട്ടികള്‍ മരിച്ചു

ഗ്രേറ്റര്‍ നോയിഡ: വീടിന്റെ ഒരു ഭാഗം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് രണ്ട് കുട്ടികള്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ ഗ്രേറ്റര്‍ നോയിഡയിലെ ദുഗ്ലി ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് വീട് തകര്‍ന്നത്.

എല്ലാവരും നല്ല ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു സംഭവം നടന്നത്. പരിക്കേറ്റവരെ ഉടന്‍ തന്നെ നാട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related Topics

Share this story