Nature

പ്രീമിയം എംപിവി എക്‌സ്‌എല്‍ 6 ന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വിട്ട് മാരുതി

പ്രീമിയം എംപിവി എക്‌സ്‌എല്‍ 6 ന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വിട്ട് മാരുതി.മാരുതിയുടെ വെബ് സൈറ്റിലൂടെയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്.നേരത്തെ എംവിപി യുടെ രേഖാ ചിത്രങ്ങള്‍ മാരുതി പുറത്ത് വിട്ടിരുന്നു.മൂന്നു നിലകളിലായി ആറു പേര്‍ക്ക് സഞ്ചരിക്കാന്‍ പറ്റുന്ന വാഹനം പ്രീമിയം ലീഡര്‍ഷിപ്പായ നെക്‌സ വഴിയായിരിക്കും വില്‍പ്പനയ്‌ക്കെത്തുക.ഓഗസ്റ്റ് 21 നു വാഹനം വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

വാഹനത്തിന്റെ ആകര്‍ഷണത്തിനായി നിരവധി ഫീച്ചറുകള്‍ മാരുതി ഒരുക്കിയിട്ടുണ്ട്.പൂര്‍ണമായും കറുത്ത നിറത്തിലാണ് പ്രീമിയം ഇന്റീരിയര്‍.ഡാഷ്‌ബോര്‍ഡും ഗിയറും സ്റ്റിയറിങ് വീലും എര്‍റ്റിഗയിലെപോലെതന്നെയാണ്.വാഹനം വിപണിയിലെത്താനുള്ള കാത്തിരിപ്പിലാണ് വാഹന പ്രേമികള്‍.

You might also like

Leave A Reply

Your email address will not be published.