Times Kerala

ഡി സിനിമാസിനായി ദിലീപ് ഭൂമി കൈയേറിയിട്ടില്ലെന്ന് റിപ്പോർട്ട്

 

തൃശൂർ: ചാലക്കുടിയിൽ നടൻ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കൈയേറ്റ ഭൂമിയിലല്ലെന്ന് റിപ്പോർട്ട്. സർവേ സൂപ്രണ്ട് ജില്ലാ കളക്ടർക്കു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡി സിനിമാസിനായി സർക്കാർ ഭൂമിയോ പുറന്പോക്കു ഭൂമിയോ കൈയേറിയിട്ടില്ല. സ്വകാര്യ ക്ഷേത്രത്തിന്‍റെ ഒന്നര സെന്‍റ് ഭൂമി മാത്രമാണ് ദിലീപിന്‍റെ ഭൂമിയിൽ അധികമായുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Topics

Share this story