Times Kerala

കശ്മീര്‍ വിഭജനത്തിന് ശേഷം സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക

 
കശ്മീര്‍ വിഭജനത്തിന് ശേഷം സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക

വാഷിങ്ടണ്‍: കശ്മീര്‍ വിഭജനത്തിന് ശേഷം സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. സംസ്ഥാനത്തെ സ്ഥിതി ഗതികള്‍ വിശദമായി നിരീക്ഷിച്ച് വരികയാണെന്നും ബാധിച്ചിരിക്കുന്ന ആളുകളുടെ വ്യക്തിപരമായ അവകാശങ്ങളും ആശങ്കയും കണക്കിലെടുക്കും എന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മോര്‍ഗണ്‍ ഒര്‍ത്താഗസ് അറിയിച്ചു.

Related Topics

Share this story