Times Kerala

വേദന മറയ്ക്കും പുരുഷന്മാര്‍

 
വേദന മറയ്ക്കും പുരുഷന്മാര്‍

പുരുഷന്മാര്‍ സ്ത്രീകളേക്കാര്‍ കരുത്തുള്ളവരാണെന്നാണ് പറയുക. ശാരീരികമായി മാത്രമല്ല, മാനസികമായു. സ്ത്രീകള്‍ പൊട്ടിക്കരഞ്ഞു പോകുന്ന പല സന്ദര്‍ഭങ്ങളിലും തന്മയത്വത്തോടെ വേദനകള്‍ ഉള്ളിലൊതുക്കാന്‍ ഇവര്‍ക്കാവാറുണ്ട്.

ഉദാഹരണത്തിന് പ്രണയഭംഗമായാലും ഡിവോഴ്‌സായാലും കരഞ്ഞായിരിക്കും സ്ത്രീകള്‍ ഈ പ്രശ്‌നങ്ങളെ നേരിടുക. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ മറ്റാരുമറിയാതെ കാത്തുസൂക്ഷിക്കാനായിരിക്കും പുരുഷന് താല്‍പര്യം.

പുരുഷന്മാര്‍ ഇങ്ങനെ വേദനകള്‍ പുറത്തു കാണിക്കാത്തതിന് കാരണങ്ങള്‍ ഏറെയുണ്ട്. ഇതിലൊന്ന് ഈഗോയാണെന്നു തന്നെ പറയാം.കരയുന്നത് ദൗര്‍ബല്യമാണെന്നൊരു തോന്നല്‍ പുരുഷനുണ്ട്്. ഈ തോന്നലിന് പുറകിലെ പ്രധാന കാരണം ഈഗോ തന്നെയാണെന്നു പറയാം. താന്‍ ദുര്‍ബലനാണെന്നു സമ്മതിക്കാന്‍ പുരുഷന്‍ തയ്യാറാകില്ല.

സ്ത്രീകള്‍ സങ്കടങ്ങള്‍ മുഴുവന്‍ തുറന്നു കാണിക്കുന്നത് മിക്കവാറും കണ്ണുനീരിലൂടെയായിരിക്കും. കണ്ണുനീരില്‍ സങ്കടങ്ങള്‍ ഒഴിക്കിക്കളയുകയെന്നു പറയാം. ഇത് മറ്റുള്ളവരുടെ മുന്നിലായാലും.

എന്നാല്‍ വേദനകള്‍ വന്നാലും കരയുന്ന പുരുഷന്മാര്‍ ചുരുക്കം. കരയുകയാണെങ്കില്‍ തന്നെ ഇത് മറ്റാരുടേയും കണ്ണില്‍ പെടാതിരിക്കാനും ഇവര്‍ ശ്രദ്ധിക്കും.

ഏറ്റവും അടുത്ത ഒന്നുരണ്ടു സുഹൃത്തുക്കളോട് ചിലപ്പോള്‍ വേദനകള്‍ തുറന്നു പറയുന്ന പുരുഷന്മാരും കാണും. എന്നാല്‍ ഭൂരിഭാഗം പേരും കഴിവതും ഇത്തരം കാര്യങ്ങള്‍ ഉള്ളിലൊതുക്കും.

സുഹൃത് സംഘത്തില്‍ ചേര്‍ന്നിട്ടോ പാര്‍ട്ടികളില്‍ പങ്കെടുത്തോ ആകും പല പുരുഷന്മാരും സങ്കടങ്ങള്‍ മറക്കുന്നത്. ഇത് പൊതുവായി ചര്‍ച്ച ചെയ്യാന്‍ പോലും ഇവര്‍ മടി കാണിച്ചെന്നു വരും.

ചിലരുണ്ട്, മദ്യപാനം പോലുള്ള ശീലങ്ങളില്‍ സങ്കടങ്ങള്‍ മറക്കുന്നവര്‍. ഇത്തരം ശീലങ്ങള്‍ പുരുഷന്മാര്‍ക്കാണ് കൂടുതല്‍. ദുശീലമെന്നു വേണം ഇത്തരം കാര്യങ്ങളെ വിളിയ്ക്കാന്‍.

എന്നാല്‍ വേദനകളും പ്രശ്‌നങ്ങളും തന്മയത്വത്തോടെ ഉള്ളിലൊതുക്കാന്‍ പുരുഷന്മാര്‍ക്ക് കഴിവു കൂടുതലുണ്ടെന്ന കാര്യം അംഗീകരിക്കാതിരിക്കാനാവില്ല.

Related Topics

Share this story