Times Kerala

കുടംപുളിയിട്ട മീന്‍ കറി കഴിക്കൂ !!! ശരീരഭാരം കുറയ്ക്കാം ………

 
കുടംപുളിയിട്ട മീന്‍ കറി കഴിക്കൂ !!! ശരീരഭാരം കുറയ്ക്കാം ………

കുടം പുളിയെക്കുറിച്ച് നമുക്കാര്‍ക്കും അറിയാത്ത ചില അത്ഭുതഗുണങ്ങളുണ്ട്. കുടംപുളിയെക്കുറിച്ച് തന്നെ അറിയാത്ത ചിലരുണ്ട്. എന്നാല്‍ ഇത്രയേറെ ആരോഗ്യ ഗുണങ്ങളുള്ള മറ്റൊരു ഫലം ഉണ്ടോ എന്ന് തന്നെ സംശയമാണ്. കാരണം അത്രക്കധികമാണ് കുടംപുളിയുടെ ഗുണങ്ങള്‍.

ശരീരഭാരം കുറയ്ക്കാന്‍ അമിതമായി വ്യായമം ചെയ്തും ഭക്ഷണ നിയന്ത്രണം വരുത്തിയും എല്ലാം എങ്ങനെയെങ്കിലും തടി കുറച്ചാല്‍ മതി എന്ന് വിചാരിയ്ക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഇനി അതിന്റെയൊന്നും ആവശ്യമില്ല. കാരണം കുടംപുളി തന്നെ ധാരാളം. എങ്ങനെയെന്ന് നോക്കാം.കുടംപുളിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രകൃതി ദത്തമായ ഒന്നാണ് ഹൈഡ്രോസിട്രിക് ആസിഡ്. ശരീരത്തില്‍ കൊഴുപ്പിനെ ഇല്ലാതാക്കുകയാണ് ഇത് ചെയ്യുന്നത്. ഇതാകട്ടെ ധാരാളം കുടംപുളിയില്‍ ഉള്ളത് കൊണ്ട് അമിതവണ്ണവും കുടവയറും ഉണ്ടാക്കുന്ന പ്രശ്‌നത്തെ വളരെ നിസ്സാരമായി ഇല്ലാതാക്കുന്നു.

Related Topics

Share this story