Times Kerala

തൈരിന് വിഷാദരോഗത്തെ തടയാൻ സാധിക്കുമോ ?

 
തൈരിന് വിഷാദരോഗത്തെ തടയാൻ സാധിക്കുമോ ?

തൈരിന് വിഷാദരോഗത്തെ തടയാൻ സാധിക്കുമോ ? തൈരും വിഷാദവും തമ്മിൽ എന്തു ബന്ധമെന്ന് കരുതുകയാണോ? തൈര് പുളിക്കുന്നത് ബാക്ടീരിയയുടെ പ്രവർത്തനം കൊണ്ടാണെന്നറിയാമല്ലോ. തൈരിലടങ്ങിയ ലാക്ടോബാസിലസ് ബാക്ടീരിയയ്ക്ക് ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് പുതിയ റിപ്പോർട്ടുകൾ . വാഷിങ്ടണിലെ വിർജീനിയ സർവകലാശാലയാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. എലികളിൽ നടത്തിയ പരീക്ഷണത്തെത്തുടർന്നാണ് ഇത് മനുഷ്യനിലും പരീക്ഷിച്ചുനോക്കിയത്. ബാക്ടീരിയയും വിഷാദരോഗവും തമ്മിലുള്ള ബന്ധം മാനസികചികിൽസാരംഗത്ത് പുതിയ കണ്ടെത്തലുകൾക്കും മരുന്നുകൾക്കും വഴിതുറക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. ഭക്ഷണവും മനുഷ്യന്റെ മാനസികനിലയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ചില ഭക്ഷണപദാർഥങ്ങൾക്ക് മാനസികാരോഗ്യത്തെ സ്വാധീനിക്കാൻ കഴിയുമെന്നും ഗവേഷണത്തിൽ വ്യക്തമായി.

Related Topics

Share this story