Times Kerala

സ്വന്തം മകന്റെ മുന്നിൽ വച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി അധ്യാപിക ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; ഇരുവരും ശാരീരികബന്ധത്തിലേര്‍പ്പെട്ടത് നിരവധി തവണ; ഒടുവില്‍ അധ്യാപിക പിടിയില്‍

 
സ്വന്തം മകന്റെ മുന്നിൽ വച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി അധ്യാപിക ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; ഇരുവരും ശാരീരികബന്ധത്തിലേര്‍പ്പെട്ടത് നിരവധി തവണ; ഒടുവില്‍ അധ്യാപിക പിടിയില്‍

യുഎസ്: സ്വന്തം മകന്റെ മുൻപിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റിൽ. 13കാരനുമൊത്ത് സെക്‌സിലേര്‍പ്പെട്ടതിന് പിടിയിലായ 31കാരിയായ അധ്യാപിക വിചാരണ നടപടികള്‍ നേരിടുകയാണ്. ലടാഷ സ്‌കൂള്‍ഫീല്‍ഡ് എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്. അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് യുവതി 13കാരന്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്.

ഒരു ഹോട്ടലില്‍ വെച്ചും വീട്ടിലെ തന്റെ കിടപ്പുമുറിയില്‍ വെച്ചും പലപ്രാവശ്യം അധ്യാപിക താനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് വിദ്യാര്‍ത്ഥി പോലീസില്‍ വെളിപ്പെടുത്തി. ഒടുവില്‍ ലടാഷയും കുറ്റസമ്മതം നടത്തുകയായിരുന്നു. ഒരിക്കല്‍ വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ തന്റെ മകനും മുറിയില്‍ ഉണ്ടായിരുന്നെന്ന് ലടാഷ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

അധ്യാപികയുമായി വിദ്യാര്‍ത്ഥിക്ക് അരുതാത്ത ബന്ധം ഉണ്ടെന്ന് മനസിലാക്കിയ വിദ്യാര്‍ത്ഥിയുടെ മാത്പിതാക്കളാണ് പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിയുടെ മാതാവാണ് ലടാഷയ്‌ക്കെതിരെ പരാതി നല്‍കിയത്. അധ്യാപികയെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തിയെങ്കിലും 2017 ഫെബ്രുവരിയില്‍ കുറ്റവിമുക്തയാക്കിയിരുന്നു. എന്നാല്‍ വിട്ടയച്ചു മണിക്കൂറുകള്‍ക്കകം മറ്റൊരു ജുറസ്ഡിക്ഷനില്‍ ഇവര്‍ അറസ്റ്റിലാകുകയായിരുന്നു.

Related Topics

Share this story