Times Kerala

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറഞ്ഞേക്കും

 

കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. നാളെ വിധി പറഞ്ഞേക്കും.അതേസമയം ദിലീപിനെതിരായ കൂടുതല്‍ തെളിവുകള്‍ വിവരിക്കുന്ന രേഖകള്‍ മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് കൈമാറി. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ് ഈ നീക്കം. അതുകൊണ്ടുതന്നെ പൊലീസിനും കോടതിക്കും മാത്രമാണ് അന്വേഷണ ഗതി അറിയാന്‍ കഴിയുന്നത്. സുനില്‍കുമാറുമായി കൂട്ടുപ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ നേരിട്ടു ബന്ധപ്പെടുത്തുന്ന തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നല്‍കി.

Related Topics

Share this story