Times Kerala

വ​നി​താ നേ​താ​വി​ന്‍റെ കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ചു; കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ പ​ദ​വി​ക​ളി​ൽ​നി​ന്നു നീ​ക്കി

 

ബം​ഗ​ളു​രു: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​നി​ടെ വ​നി​താ നേ​താ​വി​ന്‍റെ കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ പ​ദ​വി​ക​ളി​ൽ​നി​ന്നു നീ​ക്കി. ക​ർ​ണാ​ട​ക​യി​ലെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ ടി.​പി.​ര​മേ​ശി​നെ​യാ​ണ് പാ​ർ​ട്ടി ഒൗ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളി​ൽ​നി​ന്നു നീ​ക്കി​യ​ത്. ക​ർ​ണാ​ട​ക സി​ൽ​ക്ക് മാ​ർ​ക്ക​റ്റിം​ഗ് ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മാ​ണ് ര​മേ​ശി​ന് ന​ഷ്ട​മാ​യ​ത്.

വ​നി​താ നേ​താ​വി​ന്‍റെ കൈ​യി​ൽ ക​ട​ന്നു​പി​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഒ​രു ടി​വി ചാ​ന​ലാ​ണ് പു​റ​ത്തു​വി​ട്ട​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ര​മേ​ശ് ഫോ​ണ്‍ ചെ​യ്ത് മാ​പ്പു പ​റ​ഞ്ഞ​താ​യി വ​നി​താ നേ​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ടും വി​വാ​ദം ഒ​ടു​ങ്ങാ​താ​യ​തോ​ടെ പ​ദ​വി ഒ​ഴി​യാ​ൻ ര​മേ​ശി​നോ​ടു പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related Topics

Share this story