Times Kerala

ചൈനയില്‍ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി; മുട്ടകള്‍ക്ക് 66 വര്‍ഷങ്ങളുടെ പഴക്കം

 
ചൈനയില്‍ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി; മുട്ടകള്‍ക്ക് 66 വര്‍ഷങ്ങളുടെ പഴക്കം

ചൈനയില്‍ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി. മുട്ടകള്‍ക്ക് 66 വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കണ്ടെത്തല്‍.ഇതോടെ ദിനോസറുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.ശാസ്ത്രലോകത്തിന് കൂടുതല്‍ പ്രതീക്ഷകള്‍ നൽകുന്നതാണ് കണ്ടെത്തൽ ദക്ഷിണ ചൈനയിലെ ഗുവാന്‍‌ഡോങ് പ്രദേശത്താണ് ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയത്. പത്ത് വയസുള്ള കുട്ടിക്കാണ് മുട്ടകള്‍ ലഭിച്ചതെന്നതാണ് ശ്രദ്ധേയം. ആകെ 11 മുട്ടകളാണ് കണ്ടെത്തിയത്.

വിവരം ശാസ്ത്രജ്ഞരെ അറിയിച്ചതിനെ തുടര്‍ന്ന് മുട്ടകള്‍ അവര്‍ ഏറ്റെടുത്തു. ഇപ്പോള്‍ കൂടുതല്‍ പഠനത്തിനായി സൂക്ഷിച്ചിരിക്കുയാണ് ഇവ. ഏറെ പഴക്കമുള്ള മുട്ടകള്‍ കൂടുതല്‍ പഠനത്തിന് വിധേയമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. മുട്ടകള്‍ കണ്ടെത്തിയതിന്റെ ആകാംഷയും ഇവര്‍ പങ്കുവെക്കുന്നു.

ഒമ്പത് മീറ്ററാണ് കണ്ടെത്തിയ ഓരോ മുട്ടക്കുമുള്ളത്. മുമ്പ് ലഭിച്ച മുട്ടകളും ഇപ്പോള്‍ ലഭിച്ചവയും തമ്മില്‍ താരതമ്യപ്പെടുത്തി പഠനവിധേയമാക്കാനും ശാസ്ത്രജ്ഞര്‍ തീരുമാനിച്ചിട്ടുണ്ട്. ചൈനയില്‍ ഇതിനു മുമ്പും ദിനോസര്‍ മുട്ടകള്‍ ലഭിച്ചിരുന്നു. ചൈനയിലെ ഹേയുവാന്‍ നഗരം ദിനോസറുകളുടെ വീട് എന്ന പേരിലാണ് അറിയപ്പെടുന്നത് തന്നെ. ലോകത്ത് ഏറ്റവും കൂടുതല്‍ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയ ഇടവും ഇതുതന്നെ. ആകെ ലഭിച്ചത് 18370 മുട്ടകള്‍.

Related Topics

Share this story