ലണ്ടന്‍: ഇംഗ്ലണ്ട് താരം വെയ്ന്‍ റൂണി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. നേരത്തെ ഫിഫയുടെ 2018ലെ ലോകകപ്പോടുകൂടി വിരമിക്കുമെന്നായിരുന്നു റൂണി പറഞ്ഞിരുന്നത്.2003ല്‍ പതിനേഴാം വയസില്‍ ഓസട്രേലിയക്കെതിരെയാണ് റൂണി ഇംഗ്ലണ്ട് കുപ്പായത്തില്‍ അരങ്ങേറ്റംക്കുറിച്ചത്.
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവുംകൂടുതല്‍ തവണ കളിച്ച താരവുംകൂടിയാണ് വെയ്ന്റൂണി. 116 മത്സരങ്ങളുടെ ഡേവിഡ് ബെക്കാമിന്റെ റെക്കോര്‍ഡാണ് റൂണി മറികടന്നത്. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരന്‍ കൂടിയാണ് റൂണി.