Times Kerala

മാരുതി XL- 6 വിപണിയിലേക്ക്

 
മാരുതി XL- 6 വിപണിയിലേക്ക്

മാരുതി സുസുക്കിയുടെ പുതിയ മോഡലായXL- 6 ഓഗസ്റ്റ് 21-ന് വിപണിയില്‍ എത്തും. XL- 6ന്റെ ചിത്രങ്ങള്‍ കമ്ബനി വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

മാരുതി നിരയില്‍ എര്‍ട്ടിഗയ്ക്ക് തൊട്ടുമുകളിലായിരിക്കും ഇതിന്റെ സ്ഥാനമെന്നാണ് റിപ്പോർട്ട്. നീളമുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ക്രോമിയും സ്ലാറ്റുള്ള ഗ്രില്‍ എന്നിവ വാഹനത്തിന്റെ മുന്‍വശത്തെ ആകര്‍ഷകമാക്കും. വോള്‍വോയുടെ മാതൃകയിലുള്ള എല്‍ഇഡി ടെയ്ല്‍ ലാമ്ബാണ് പിന്നിലെ ആകര്‍ഷണം. സ്‌പോര്‍ട്ടി ഭാവം നല്‍കുന്നതിനായി വീതിയുള്ള റൂഫ് റെയിലും ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

കറുപ്പ് നിറത്തിലുള്ള ഇന്റീരിയറില്‍ നാല് ക്യാപ്റ്റന്‍ സീറ്റും ഏറ്റവും പിന്നില്‍ ബെഞ്ച് ടൈപ്പുമാണ് സീറ്റുകള്‍. ആവശ്യത്തിന് സ്ഥലസൗകര്യവും അകത്ത് ലഭിക്കും. ഒഴുക്കന്‍ മട്ടിലുള്ളതാണ് ഡാഷ് ബോര്‍ഡ്. ഇതിന് നടുവിലായി വലിയ ടച്ച്‌ സക്രീന്‍ സിസ്റ്റം ഇടംപിടിച്ചു. ബിഎസ്- 6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന് കരുത്തേകുക. മില്‍ഡ് ഹൈബ്രിഡ് സംവിധാനവും 6 പ്രീമിയം മോഡലില്‍ ഉള്‍പ്പെടുത്തും. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയാണ് XL- 6 വിപണിയിലെത്തുക.

Related Topics

Share this story