റിയാദ്: ബലിപെരുന്നാള്‍ പ്രമാണിച്ച് ജയിലുകളില്‍ കഴിയുന്ന 669 തടവുകാരെ മോചിപ്പിക്കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍നഹ‍്‍യാ൯ ഉത്തരവ് പുറപ്പെടുവിച്ചു. തടവുകാരുടെ മോചനത്തിനായുള്ള സാന്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കും. പ്രവാസികളടക്കം വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. തടവിലാക്കപ്പെട്ടവര്‍ക്ക് പുതിയ ജീവിതത്തിനുള്ള സാധ്യത തുറക്കാനാണ് നടപടിയെന്ന് പ്രസിഡന്റ് ഉത്തരവില്‍ വ്യക്തമാക്കി.
ബലിപെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇ ജയിലുകളില്‍ കഴിയുന്ന 669 തടവുകാരെ മോചിപ്പിക്കും
Prev Post
Next Post
You might also like