Nature

ക്യു.ആര്‍.എസ്.എ.എം മിസൈല്‍ സംവിധാനം ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചു

ചന്ദീപുര്‍: ഏത് കാലാവസ്ഥയിലും ഏത് പ്രതലത്തിലും പ്രയോഗിക്കാവുന്ന ക്വിക് റിയാക്ഷന്‍ സര്‍ഫേസ് ടു എയര്‍ മിസൈല്‍ ഡിആര്‍ഡിഓ വിജയകരമായി പരീക്ഷിച്ചു. ഓഡീഷയിലെ ചന്ദിപൂര്‍ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ വച്ചാണ് പുതിയ ക്യു.ആര്‍.എസ്.എ.എം വിജയകരമായി പരീക്ഷിച്ചത്. രാവിലെ 11.05നായിരുന്നു പരീക്ഷണം.

ട്രക്കില്‍ ഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ലോഞ്ച് പാഡില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. 25 മുതല്‍ 30 കിലോമീറ്റര്‍ വരെയാണ് മിസൈലിന്‍റെ ദൂരപരിധി. ഏത് കാലാവസ്ഥയിലും എല്ലാത്തരത്തിലുമുള്ള ഭൂപ്രദേശങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഈ മിസൈല്‍ പ്രതിരോധ സംവിധാനം. യുദ്ധവിമാനങ്ങള്‍ വഴിയുള്ള സുരക്ഷാഭീഷണികളെ തകര്‍ക്കുക എന്നതാണ് ലക്ഷ്യം.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതിന്റെ പരീക്ഷണം രണ്ട് തവണ വിജയകരമായി നടത്തിയിരുന്നു. 2017 ജൂണിലാണ് ആദ്യ പരീക്ഷണം നടന്നത്. ഇതിന് ശേഷം ജൂലായ് മൂന്നിനും പരീക്ഷണം നടന്നു.

You might also like

Leave A Reply

Your email address will not be published.