Times Kerala

ടെക്‌സാസില്‍ വെടിവെപ്പ്; 20 പേര്‍ കൊല്ലപ്പെട്ടു

 
ടെക്‌സാസില്‍ വെടിവെപ്പ്; 20 പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: യു.എസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ നടന്ന വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പ് നടത്തിയ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. സ്റ്റോറിലേക്ക് എത്തിയ അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിരവധിപേര്‍ സംഭവസമയത്ത് വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായിരുന്നു. വെടിവെപ്പില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകളെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

Related Topics

Share this story