chem

ബാറുകള്‍ക്കായി സംസ്ഥാന പാതകള്‍ നഗരസഭാ റോഡുകളായി ഡീനോട്ടിഫൈ ചെയ്യാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ സംസ്ഥാന പാതകള്‍ ഡീനോട്ടിഫൈ ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം. ഇതോടെ സംസ്ഥാന പാതകള്‍ പുനര്‍വിജ്ഞാപനം ചെയ്യാനാണ് നീക്കം. കോര്‍പറേഷന്‍, നഗരസഭാ പരിധിയിലുള്ള റോഡുകളാണ് പുനര്‍വിജ്ഞാപനം ചെയ്യുന്നത്. വിനോദ സഞ്ചാര മേഖലയിലെ മാന്ദ്യം മറികടക്കാനാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ പഞ്ചായത്തുകളെ നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. പാതകള്‍ ഡീനോട്ടിഫൈ ചെയ്യുന്നതോടെ മുന്നൂറോളം ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുമെന്നാണു കരുതപ്പെടുന്നത്.129 ബിയര്‍- വൈന്‍ പാര്‍ലറുകള്‍ തുറക്കാനാകും, ഇതില്‍ ത്രീസ്റ്റാര്‍ പദവിക്കു മുകളിലുള്ള 70 എണ്ണം ബാറുകളായി മാറും, 76 കള്ളുഷാപ്പുകള്‍, നാലു ക്ലെബ്ബുകള്‍ , എന്നിവയും തുറക്കാന്‍ തീരുമാനമായിട്ടുണ്ട്.

You might also like

Comments are closed.