Times Kerala

വിവാഹം ബാധ്യതയാകാതിരിക്കാന്‍ ചില കാര്യങ്ങള്‍

 
വിവാഹം ബാധ്യതയാകാതിരിക്കാന്‍ ചില കാര്യങ്ങള്‍

വിവാഹജീവിതം ബോറടിയായെന്ന് പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. തുടക്കത്തിലുള്ള പുതുമ നശിക്കുമ്പോള്‍ പിന്നീട് ജീവിതം ഒരു വഴിപാട് പോലെ ജീവിച്ചു തീര്‍ക്കുകയാണ് പലരും ചെയ്യാറ്.
വിവാഹജീവിതത്തിലെ ഇത്തരം ബോറടിയും വിരസതയും അകറ്റാന്‍ ഭാര്യയും ഭര്‍ത്താവും ഒരുപോലെ ശ്രമിക്കണം. വിവാഹം കഴിഞ്ഞ് ഇത്ര കാലമായില്ലേ, ഇനിയെന്ത് എന്നൊരു തോന്നല്‍ പാടില്ല. ജീവിതത്തിലെ ഓരോ നിമിഷത്തിലും പങ്കാളികള്‍ തമ്മിലുള്ള ഓരോ സംസാരത്തിലും പുതുമ കാണാന്‍ ശ്രമിക്കുക തന്നെ വേണം. സ്‌നേഹത്തോടെയുള്ള ഒരു വിളി, അല്ലെങ്കില്‍ ഒരു നോട്ടം, കരുതലോടെയുള്ള ഒരു സ്പര്‍ശനം ഇതൊക്കെ വിവാഹത്തിന്റെ പുതുമ നിലനിര്‍ത്താല്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.

കുടുംബജീവിതത്തിലെ എല്ലാ ത്യാഗങ്ങള്‍ സഹിക്കുന്നതും കൂടുതല്‍ ബുദ്ധിമുട്ട് തനിക്കാണെന്നുമുള്ള തരം പെരുമാറ്റവും കാഴ്ചപ്പാടും മാറ്റണം. തന്നെപ്പോലെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവും തുല്യ ഉത്തരവാദിത്വം പേറുന്നുണ്ടെന്ന ചിന്ത ഇരുവര്‍ക്കും മനസില്‍ വേണം.

ഒരു ജീവിതത്തില്‍ പ്രതീക്ഷകള്‍ ഏറെയുണ്ടാകും. ഇത് നടക്കാതെ വരുമ്പോള്‍ ഇച്ഛാഭംഗവും പങ്കാളിയെ കുറ്റപ്പെടുത്താനുള്ള പ്രവണതയുമുണ്ടാകും. എന്നാല്‍ എല്ലാ പ്രതീക്ഷകളും സാക്ഷാത്കരിക്കുകമെന്നു കരുതരുത്. ഇത്തരമൊരു തിരിച്ചറിവുണ്ടാകുന്നത് വിവാഹജീവിതത്തിലെ ഒരു വലിയ ഭാഗം പ്രശ്‌നവും ഒഴിവാക്കും.

ജീവിതത്തില്‍ ആഘോഷിക്കാനും സന്തോഷിക്കാനും ഒരുമിച്ചു ചെലവാക്കാനും ലഭിക്കുന്ന ഒരു നിമിഷം പോലും പാഴാക്കകരുത്. ചെറിയ ചെറിയ കാര്യങ്ങളിലും സന്തോഷിക്കാന്‍ ശ്രമിക്കുക. ഒരുപാടു പണം ചെലവാക്കി ടൂറിന് പോകാണമെന്നില്ല. പകരം ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് അടുത്തുള്ള റസ്റ്റോറന്റില്‍ പോയി ഒരു നേരത്തെ ഭക്ഷണം കഴിച്ചാല്‍ മതി, അല്ലെങ്കില്‍ ബീച്ചില്‍ എന്തെങ്കിലും സംസാരിച്ചു നടന്നാല്‍ മതി, ബന്ധങ്ങളുടെ കെട്ടുറപ്പു വര്‍ദ്ധിക്കാന്‍.

എവിടെയാണെന്നതിലല്ലാ, എങ്ങനെയാണെന്നതിലാണ് കാര്യം. കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും സന്തോഷിക്കാനുള്ള ഒരു മനസു കണ്ടെത്തേണ്ടത് വളരെ പ്രധാനം.

Related Topics

Share this story