ലിവ് ഇന്‍ ബന്ധങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. തനിക്ക് വിവാഹത്തില്‍ വിശ്വാസമില്ലെന്നും അതുകൊണ്ട് ലിവ് ഇന്‍ ബന്ധത്തിലേക്കു തിരിഞ്ഞെന്നും പ്രശസ്ത നടി മീരാ ജാസ്മിന് വെളിപ്പെടുത്തിയിട്ട്് അധികമായില്ല.
വിവാഹമെന്ന പ്രഖ്യപിത ചട്ടക്കൂടില്ലാതെ പരസ്പരം ഇഷ്ടപ്പെടുന്ന സ്ത്രീയും പുരുഷനും ഒരുമിച്ചു കഴിയുന്നതിനെയാണ് ലിവ്-ഇന്‍ എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്.
ഏതു നാണയത്തെയും പോലെ ലിവ് ഇന്‍ ബന്ധങ്ങള്‍ക്കും രണ്ടു വശങ്ങളുണ്ട്. നല്ലതും അതോടൊപ്പം ചീത്തയും.
വിവാഹത്തെ കുറിച്ച് പൊതുവായ കാഴ്ചപ്പാടുള്ളവരാണ് പൊതുവെ ഈ ബന്ധം തെരഞ്ഞെടുക്കുക. പരസ്പര വിശ്വാസമെന്ന ശക്തിക്കുള്ളിലാണ് ഇത്തരം ബന്ധങ്ങളുണ്ടാകുന്നുതും.
ഒരാളെ മറ്റൊരാള്‍ക്ക് വിശ്വാസമില്ലാത്ത അവസ്ഥ ചിലപ്പോള്‍ വിവാഹത്തിലുണ്ടാകാം. എന്നാല്‍ ലിവ് ഇന്‍ ബന്ധത്തിലേക്കു കടക്കുന്നവര്‍ പരസ്പര വിശ്വാസമില്ലാതെ ഇതിന് തുനിയില്ല.
ലിവ് ഇന്‍ ബന്ധം ബന്ധനമാക്കുന്നില്ലെന്നതാണ് മറ്റൊരു കാര്യം. ഇവിടെ ജീവിക്കുന്നവര്‍ സ്വതന്ത്രരാണ്. നിയമങ്ങളുടെ കുടുക്കുമില്ല, പരിരക്ഷയുമില്ല.
അവനവന്റെ ഇഷ്ടത്തിനനുസരിച്ച് പങ്കാളിയെ തെരഞ്ഞെടുത്താണ് ലിവ് ഇന്‍ ബന്ധങ്ങളിലേക്കു കടക്കുന്നത്. സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുപ്പു നടത്താമെന്നത് ഒരു ഗുണം.
ഇത്തരം ബന്ധങ്ങളില്‍ മൂന്നാമതൊരാള്‍ കൈ കടത്താറില്ല. പുറത്തു നിന്നുള്ള ഇടപെടലുകള്‍ ഒഴിവാക്കുകയുമാകാം.
ഗുണത്തോടൊപ്പം തന്നെ ദോഷങ്ങളും ഇതിനുണ്ട്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ദോഷമായും വരും.
നിയമപരിരക്ഷയില്ലെന്നത് ഒരു കാര്യം. ലിവ്-ഇന്‍ ബന്ധത്തില്‍ ഒരാള്‍ ഇറങ്ങിപ്പോയാല്‍ പോയതു തന്നെ. കോടതി, നിയമം എന്നു പറഞ്ഞാല്‍ വിലപ്പോവില്ല. ഒരാളുടെ കാര്യത്തില്‍ മറ്റേയാള്‍ക്ക് യാതൊരു അവകാശവുമുണ്ടാകില്ല്.
പ്രധാന പ്രശ്നം വരുന്നത് കുട്ടികളുടെ കാര്യത്തിലാണ്. ഒരു കുഞ്ഞു വേണമെന്നുണ്ടെങ്കില്‍ ആകാം. എന്നാല്‍ വിവാഹബന്ധത്തില്‍ നിന്നുണ്ടായ കുഞ്ഞെന്നുള്ള പരിഗണന ഒരു കാര്യത്തിലും അവകാശപ്പെടാനാവില്ലസമൂഹത്തില് ഈ കുഞ്ഞിനുള്ള സ്ഥാനം എപ്പോഴും ഒരു ചോദ്യമാവുകയും ചെയ്യും.
സാധാരണ ബന്ധങ്ങളില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ വീട്ടുകാര്‍ ഇടപെട്ട്് പരിഹാരം കണ്ടേക്കും ഇവിടെ ഇതിന് സാധ്യത വളരെക്കുറവാണ്. കാരണം അവകാശങ്ങള്‍ പറയാനോ കേള്‍ക്കാനോ ഒന്നുമില്ലെന്നതു തന്നെ.