Times Kerala

200 രൂപ നോട്ടുകള്‍ സെപ്റ്റംബറില്‍ പുറത്തിറക്കും

 

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചരിത്രത്തിലാദ്യമായി 200 രൂപ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. നോട്ടുകള്‍ ഓഗസ്റ്റ് അവസാനത്തിലോ സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലോ പുറത്തിറക്കാനാണ് ആര്‍ബിഐയുടെ നീക്കം.

തുടക്കത്തില്‍ 200 രൂപ മൂല്യത്തിലുള്ള 50 കോടിയോളം നോട്ടുകളാണ് പുറത്തിറക്കുകയെന്നും അതിനാല്‍ നോട്ട് ക്ഷാമം ഒഴിവാക്കാനും അനധികൃത വിനിമയം തടയാനും കഴിയുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു.

100, 500 രൂപ നോട്ടുകളുടെ ഇടയില്‍ മൂല്യമുള്ള മറ്റ് നോട്ടുകള്‍ ഉടന്‍ പുറത്തിറക്കാന്‍ ആര്‍ബിഐ ഉദ്ദേശിക്കുന്നില്ല. അതിനാല്‍ 200 രൂപയുടെ നോട്ടുകള്‍ ഏറെ പ്രചാരം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Topics

Share this story