Times Kerala

ആദ്യരാത്രിയില്‍ എല്ലാം തുറന്നു പറയണോ

 
ആദ്യരാത്രിയില്‍ എല്ലാം തുറന്നു പറയണോ

വിവാഹം സ്ത്രീ പുരുഷ ബന്ധത്തെ ദൃഢമാക്കുന്ന ഒന്നാണ്. പ്രണയവിവാഹമാണെങ്കില്‍ പങ്കാളിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞിരിക്കാമെന്നൊരു ഗുണമുണ്ട്. എന്നാല്‍ വീട്ടുകാര്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹമാണെങ്കില്‍ ഇതിനുള്ള സാധ്യത കുറയും. മൊബൈലും നെറ്റുമുണ്ടെങ്കിലും പങ്കാളിയെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള സാധ്യതയായി ഇതിനെ കരുതാനാവില്ല.
വിവാഹത്തോടെ വ്യത്യസ്ത സാഹചര്യത്തില്‍ നിന്നും വരുന്ന രണ്ടു വ്യക്തികള്‍ ഒത്തൊരുമിക്കുകയാണ് ചെയ്യുന്നത്. വിവാഹത്തിനു മുന്‍പൊരു ജീവിതം, പിന്‍പൊരു ജീവിതമെന്നു വേണമെങ്കില്‍ ഈ കാലഘട്ടത്തെ വേര്‍തിരിക്കുകയുമാകാം.

ഭാര്യ, ഭര്‍ത്താവ് നല്ല സുഹൃത്തായിരിക്കണമെന്ന കാര്യത്തില്‍ സംശയം വേണ്ട. തുറന്ന മനസും ആശയവിനിമയവും നല്ല ദാമ്പത്യത്തിന്റെ പ്രധാനമായ ഒന്നാണ്. എന്നാല്‍ തങ്ങളെ സംബന്ധിച്ചുള്ള രഹസ്യവും പരസ്യവുമായ എല്ലാ കാര്യങ്ങളും ആദ്യരാത്രി തന്നെ പറയണമോയെന്നതാണ് ചോദ്യം.

പ്രണയവിവാഹത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ഒളിച്ചു വയ്ക്കാന്‍ ചിലപ്പോള്‍ കാര്യമായിട്ടൊന്നും കാണില്ല. മാത്രമല്ലാ, പങ്കാളിയെക്കുറിച്ച് അടുത്തറിയാവുന്നതു കൊണ്ട് കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ തെറ്റുമില്ല.

എന്നാല്‍ അറേഞ്ച്ഡ് ആയ വിവാഹത്തില്‍ ആദ്യരാത്രി തന്നെ എല്ലാ കാര്യങ്ങളും തുറന്നു പറയാതിരിക്കുകയാണ് നല്ലത്. പ്രത്യേകിച്ച് അപ്രിയ സത്യങ്ങള്‍. കാരണം പങ്കാളി ഏതു പ്രകൃതത്തില്‍ പെട്ട ആളാണെന്ന് അറിയാത്തതു കൊണ്ടു തന്നെ. പ്രത്യേകിച്ചും പ്രണയബന്ധങ്ങളെക്കുറിച്ച്.

ശരിയായ അര്‍ത്ഥത്തില്‍ കാര്യങ്ങള്‍ കാണാന്‍ കഴിയാത്തയാളാണെങ്കില്‍ ഒരു ബന്ധം തന്നെ തകര്‍ന്നു പോകാന്‍ ഇത് ഒരുപക്ഷേ കാരണമായേക്കും. കാരണം ചിലപ്പോള്‍ പുറത്തേക്കു വിശാല മനസ്‌കത കാണിക്കുന്ന ആളുകള്‍ മനസിനുള്ളില്‍ ഇത്തരക്കാരാകണമെന്ന് നിര്‍ബന്ധമില്ല.

കാര്യങ്ങള്‍ തുറന്നു പറയണമെന്നു നിര്‍ബന്ധമുള്ളവരാണെങ്കില്‍ സാവകാശം പറയാം. ആദ്യരാത്രിയല്ല

Related Topics

Share this story