Times Kerala

കുടുംബത്തെ ചേര്‍ത്തിണക്കൂ

 
കുടുംബത്തെ ചേര്‍ത്തിണക്കൂ

കുടുംബം സമൂഹത്തിന്റെ തായ്‌വേരാണെന്നു വേണമെങ്കില്‍ പറയാം. കുടുംബബന്ധം സുദൃഢമാക്കേണ്ടത് നല്ല പൗരന്മാരെ വാര്‍ത്തെടുക്കുവാന്‍ പ്രധാനവുമാണ്. ഇതിന് അടിസ്ഥാനമായി ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
ഇന്നത്തെ തിരക്കുള്ള ജീവിതത്തില്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചു ചെലവിടുന്ന സമയം വളരെ ചുരുക്കമായിരിക്കും. തിരക്കിനിടയില്‍ പ്രാതലും ഉച്ചഭക്ഷണവുമെല്ലാം വെവ്വേറെയായിരിക്കുകയും ചെയ്യും. എന്നാല്‍ അത്താഴമെങ്കിലും കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു കഴിയ്ക്കുവാന്‍ ശ്രദ്ധിക്കണം. കുടുംബബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ ഇതിന് പ്രധാന സ്ഥാനമുണ്ട്. കുടുംബാംഗങ്ങള്‍ തമ്മില്‍ സംസാരിച്ച് ഒന്നിച്ചിരുന്നു ഭക്ഷണം കഴിയ്ക്കുന്നത് കുടംബത്തിന്റെ ഒത്തൊരുമയെ കാണിയ്ക്കുന്ന ഒരു ഘടകം കൂടിയാണ്. ടിവി ഓഫാക്കി വയ്ക്കുകയെന്നതു പ്രധാനം.

കുടുംബാംഗങ്ങള്‍ ഒന്നിച്ച് ഇടയ്ക്കു പുറത്തു പോകുന്നത് നല്ലൊരു കാര്യമാണ്. ദൂരസ്ഥലങ്ങളിലേക്കു പോകാനായില്ലെങ്കിലും ഇടയ്‌ക്കൊരു സിനിമയ്‌ക്കോ അല്ലെങ്കില്‍ ഒരുമിച്ച് ഭക്ഷണം കഴിയ്്ക്കാനോ പോയിക്കൂടേ. പാര്‍ക്കോ ബീച്ചോ അല്ലെങ്കില്‍ സുഹൃത്തുകളുടേയോ ബന്ധുവീടുകളിലേക്കോ ഒക്കെയാകാം ഇത്തരം ഒരുമിച്ചുള്ള സന്ദര്‍ശനങ്ങള്‍.

വീട്ടില്‍ തന്നെ കുടുംബാംഗങ്ങള്‍ ഒത്തുകൂടിയിരുന്ന് എന്തെങ്കിലും കളികളാകാം. അന്താക്ഷരി മുതല്‍ ചീട്ടുകളി വരെ ചിലപ്പോള്‍ കുടുംബബന്ധങ്ങള ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

കുടുംബാംഗങ്ങള്‍ ഒരുമിച്ചു കൂടുന്ന ഇത്തരം ഘട്ടങ്ങളില്‍ ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയവ യാതൊരു കാരണവശാലും ഉപയോഗിക്കരുത്. ശ്രദ്ധ പതറിപ്പോകും. ഇവയില്ലെങ്കില്‍ പരസ്പരം സംസാരിക്കാനെങ്കിലും കുടുംബാംഗങ്ങള്‍ സമയം കണ്ടെത്തും.

Related Topics

Share this story