Times Kerala

ഗവേഷകര്‍ സഞ്ചരിച്ച മുങ്ങിക്കപ്പലിനെക്കാള്‍ രണ്ടിരട്ടി വലുപ്പമുളള സ്രാവ്, സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ താഴ്ചയിൽ ; പതറിപ്പോയി ആ നിമിഷങ്ങൾ , ഭീതിപരത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഗവേഷകര്‍ സഞ്ചരിച്ച മുങ്ങിക്കപ്പലിനെക്കാള്‍ രണ്ടിരട്ടി വലുപ്പമുളള സ്രാവ്, സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ താഴ്ചയിൽ ; പതറിപ്പോയി ആ നിമിഷങ്ങൾ , ഭീതിപരത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമുദ്ര ഗവേഷകർ സഞ്ചരിച്ച മുങ്ങിക്കപ്പലിനെക്കാള്‍ രണ്ടിരട്ടി വലുപ്പമുളള കൂറ്റന്‍ സ്രാവിനെ തൊട്ടടുത്ത് കണ്ട കാഴ്ച പകര്‍ത്തി ഗവേഷകര്‍. കരീബിയന്‍ ദ്വീപില്‍ നിന്നാണ് ഗവേഷകര്‍ ഈ കൂറ്റന്‍ സ്രാവിനെ കണ്ടെത്തിയത്. ഭീതിപരത്തുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

20 അടി നീളമുളള സ്രാവ് ഗവേഷകര്‍ സഞ്ചരിച്ചിരുന്ന മുങ്ങിക്കപ്പലിന്‍റെ അടുത്തേക്ക് വരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു നിമിഷം തങ്ങളുടെ ജീവന് പോലും അപകടത്തിലായേക്കുമെന്ന് ഗവേഷകര്‍ പോലും ഭയന്നു.എന്നാല്‍ മറ്റ് അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല. സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ താഴ്ചയിലാണ് മുങ്ങിക്കപ്പല്‍ സഞ്ചരിച്ചത്.

Related Topics

Share this story