Times Kerala

ഐഎസ് ഭീകരന്‍റെ ചിത്രം ലൈക്ക് ചെയ്തയാൾക്ക് തടവ് ശിക്ഷ

 

പാരീസ്: ഐഎസ് ഭീകരന്‍റെ ചിത്രം ലൈക്ക് ചെയ്ത ഫ്രഞ്ച് പൗരന് മൂന്ന് മാസം തടവ് ശിക്ഷ. സ്ത്രീയുടെ ശിരശ് ഛേദിച്ച ശേഷം, ആ ശിരസുമായി നിൽക്കുന്ന ഭീകരന്‍റെ ഫോട്ടോ ലൈക്ക് ചെയ്തതിനാണ് 32കാരനായ യുവാവിന് തടവ് ലഭിച്ചത്.

യുവാവിന്‍റെ ഫേസ്ബുക്ക് സുഹൃത്തുക്കളിൽ ഒരാളാണ് ഇതു സംബന്ധിച്ച് പോലീസിന് വിവരം നൽകിയത്.അതേസമയം, ഇയാളുടെ കമ്പ്യൂട്ടർ പരിശോധിച്ചെന്നും സംശയിക്കത്തക്കതായ മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും സൂചനകളുണ്ട്. താൻ ചിത്രത്തിന് ലൈക്ക് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ആ ചിത്രം ഷെയർ ചെയുകയോ കമന്‍റ് ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ലെന്നും യുവാവ് പോലീസിനോട് വ്യക്തമാക്കിയിരുന്നു.

Related Topics

Share this story