Times Kerala

ഏലയ്ക്കയിട്ട് ഇട്ട് വെള്ളം കുടിച്ചാൽ

 
ഏലയ്ക്കയിട്ട് ഇട്ട് വെള്ളം കുടിച്ചാൽ

വീടുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഏലയ്ക്ക. ഏലയ്ക്കയിലെ ആരോഗ്യ-സൗന്ദര്യ ഗുണങ്ങളും നിരവധിയാണ്. പല വിധ രോഗങ്ങള്‍ക്കും പ്രതിവിധിയാണ് ഏലയ്ക്ക. എന്നാല്‍, പലരും ഇതിനെ അവഗണിക്കുകയാണ് പതിവ്.എന്നാല്‍, ഇത്തരത്തില്‍ ഏലയ്ക്ക ഉപയോഗിക്കുമ്പോള്‍ അതില്‍ അല്‍പ്പം ചൂടുവെള്ളത്തിലിട്ട് ഉപയോഗിച്ച് നോക്കൂ, പ്രകടമായ വ്യത്യാസം അറിയാവുന്നതാണ്.
ഏലയ്ക്ക എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അതിനെ പ്രധാനപെ്പട്ടതാക്കുന്നത്്. ഏലയ്ക്ക ചൂടുവെള്ളത്തിലിട്ട് ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ആരോഗ്യഗുണങ്ങള്‍ ഉണ്ടാകുന്നതെന്ന് അറിയൂ…
ദഹന പ്രശ്‌നങ്ങള്‍ അകറ്റാന്‍: ദഹനപ്രശ്‌നങ്ങള്‍ മാറ്റാന്‍ ഏലയ്ക്ക നല്‌ളതാണ്. വെറുതേ പച്ചയ്ക്ക് കഴിക്കുന്നതും ഗുണം ചെയ്യും. എന്നാല്‍, ഞൊടിയിടയ്ക്കുള്ളില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ഏലയ്ക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സഹായകമാകും.
വായിലെ ദുര്‍ഗന്ധം അകറ്റാന്‍: വായിലെ ദുര്‍ഗന്ധമാണ് പലരെയും അലട്ടുന്ന ഒരു പ്രശ്‌നം. ഇതിലുള്ള ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് ആണ് വായിലെ ദുര്‍ഗന്ധം പരിഹരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്‌ളതാണ്.
ഗ്യാസ്ട്രബിളിനെ പ്രതിരോധിക്കാന്‍: നെഞ്ചെരിച്ചില്‍ ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ഏലയ്ക്ക മുന്നിലാണ്. ഗ്യാസ്ട്രബിളിനെ അകറ്റാന്‍ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം.
ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്: ശ്വസനസംബന്ധമായ പ്രശ്‌നങ്ങളും പലപേ്പാഴും പല വിധത്തില്‍ നമ്മെ ബാധിക്കാറുണ്ട്. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങളെ ഇല്‌ളാതാക്കാനും ശ്വസനം കൃത്യമായി നടക്കാനും ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് സാധിക്കുന്നു.
ഹൃദയസ്പന്ദന നിരക്ക് കൃത്യമാക്കാന്‍ : ഹൃദയസ്പന്ദന നിരക്ക് വ്യത്യാസം അപകടങ്ങള്‍ക്ക് വഴി വയ്ക്കും. അതുകൊണ്ട് തന്നെ ഹൃദയസ്പന്ദന നിരക്ക് കൃത്യമാക്കാനും ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സഹായിക്കും.
അനീമിയയെ പ്രതിരോധിക്കാന്‍: അനീമിയയ്‌ക്കെതിരെ പൊരുതുന്നതിനും ഏലയ്ക്ക നല്‌ളതാണ്. ഇതിലടങ്ങിയിട്ടുള്ള കോപ്പര്‍ കണ്ടന്റ് റൈബോഫല്‍ബിന്‍, വിറ്റാമിനുകള്‍ എന്നിവയെല്‌ളാം അനീമിയ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
ശരീരം ശുദ്ധീകരിക്കാന്‍: ശരീരം ശുദ്ധീകരിക്കുന്നതിനും ഏലയ്ക്ക സഹായിക്കുന്നു. ഏലക്കയിട്ട ചൂടുവെള്ളം ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു.
ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാന്‍: ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഏലയ്ക്ക. ഇത് ശരീരത്തിന് ഉറപ്പും ബലവും നല്‍കുന്നു

Related Topics

Share this story