Times Kerala

ഭക്ഷണ ക്രമീകരണത്തിലൂടെ രക്തസമ്മര്‍ദ്ദത്തെ വരുതിയിലാക്കാം

 
ഭക്ഷണ ക്രമീകരണത്തിലൂടെ രക്തസമ്മര്‍ദ്ദത്തെ വരുതിയിലാക്കാം

നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് രക്തസമ്മര്‍ദ്ദം. അനാരോഗ്യകരമായ ശീലങ്ങളും തിരക്കുകളും, ഉറക്കമില്ലായ്മ തുടങ്ങി രക്തസമ്മര്‍ദ്ദത്തിന്റെ കാരണം നിരവധിയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് രക്തധമനിയിലെ സമ്മര്‍ദ്ദം എല്ലായ്‌പ്പോഴും അസാധാരണമാം വിധം ഉയര്‍ന്ന നിരക്കിലായിരിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ സാധാരണയായി ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. എന്നാല്‍, വര്‍ഷങ്ങള്‍ കഴിയുന്തോറും ഹൃദയസംബന്ധമായ അസുഖങ്ങള്‍, തളര്‍വാതം, കിഡ്‌നി സംബന്ധമായ തകരാറുകള്‍ എന്നിവയിലേക്ക് നയിച്ചെന്ന് വരാം. ഭക്ഷണ ക്രമത്തിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ പ്രൈമറി രക്തസമ്മര്‍ദ്ദമെന്നും സെക്കണ്ടറി രക്തസമ്മര്‍ദ്ദമെന്നും രണ്ടായി തിരിക്കാം. 90 ശതമാനം ആളുകളിലും പ്രൈമറി രക്തസമ്മര്‍ദ്ദമാണുള്ളത്. ഇതിന്റെ കാരണം ജനിതക കാരണങ്ങളും, തെറ്റായ ജീവിതശൈലിമാണ് .തെറ്റായ ജീവിതശൈലി എന്നതിലുള്‍പ്പെടുന്നത് അമിതമായ ഉപ്പിന്റെ ഉപയോഗം, അമിത ശരീരഭാരം, പുകവലി, മദ്യപാനം എന്നിവയാണ്. ജീവിതശൈലിയില്‍ മാറ്റംവരുത്തുകയും ശരിയായരീതിയിലുള്ള മരുന്നുകളുടെ ഉപയോഗം കൊണ്ടും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ പാലിക്കേണ്ട ഭക്ഷണരീതി രീതിയെക്കുറിച്ച് അറിയൂ…

.ധാരാളം പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കഴിക്കുക.
. കൊഴുപ്പ് നീക്കം ചെയ്ത പാലും, പാലുല്‍പ്പന്നങ്ങളും ഉപയോഗിക്കുക.
.കൊഴുപ്പുകൂടിയ ആഹാരങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക,
.മുഴുധാന്യങ്ങള്‍ ധാരാളമായി ഉപയോഗിക്കുക.
.മത്സ്യം, മുട്ട, എണ്ണക്കുരുക്കള്‍ എന്നിവ ഉപയോഗിക്കാം.
. ഉപ്പിന്റെയും മധുരത്തിന്റെയും ചുവന്ന മാംസത്തിന്റെയും ഉപയോഗം നിയന്ത്രിക്കുക.
.ഒരു ദിവസത്തെ ഉപ്പിന്റെ ഉപയോഗം രണ്ട് ഗ്രാം എന്നയളവില്‍ ക്രമീകരിക്കുക.
.പ്രമേഹമില്ലാത്തവര്‍ ഉച്ചയ്ക്കും രാത്രിയിലും പഴവര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക

Related Topics

Share this story