Times Kerala

കേരളത്തില്‍ സെപ്റ്റംബര്‍ ഒന്നിന് ബലിപെരുന്നാള്‍

 

>കോഴിക്കോട്: കേരളത്തില്‍ സെപ്റ്റംബര്‍ ഒന്നിന് ബലിപെരുന്നാള്‍. കോഴിക്കോട് കാപ്പാട് ദുല്‍ഹജ് മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ് സെപ്റ്റംബര്‍ ഒന്നിന് ബലിപെരുന്നാള്‍ ആഘോഷിക്കുക. ഓഗസ്റ്റ് 23 ബുധനാഴ്ച, ദുല്‍ഹജ്ജ് ഒന്നും സെപ്റ്റംബര്‍ വെള്ളിയാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് പണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംയത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസലിയാര്‍ക്ക് വേണ്ടി അബ്ദുള്‍ മജീദ് ബാഖവി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. സുല്‍ഹജ്ജ് മാസം പത്തിനാണ് ഇസ്ലാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

Related Topics

Share this story