Times Kerala

പൗഡര്‍ ഉപയോഗിച്ച് കാന്‍സര്‍ ബാധിച്ചു; ജോണ്‍സണ്‍& ജോണ്‍സണ് 2600 കോടി രൂപ പിഴ

 

ലോസ് ആഞ്ചല്‍സ്: ആഗോള പൗഡര്‍ ബ്രാന്റായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക് ഭീമന്‍ തുക പിഴശിക്ഷ. 417 മില്യണ്‍ ഡോളര്‍ (ഏകദേശം 2600 കോടി രൂപ) ആണ് കാലിഫോര്‍ണിയ കോടതി പിഴയിട്ടത്.

തുടര്‍ച്ചയായി പൗഡര്‍ ഉപയോഗിച്ചതു കാരണം അണ്ഡാശയ കാന്‍സര്‍ ബാധിച്ചെന്ന സ്ത്രീയുടെ പരാതിയിലാണ് കോടതി വിധി. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന 63 കാരിയായ ഇവ ഇച്ചവേരിയയുടെ പരാതിയിലാണ് നടപടി. പരാതി കഴമ്പുള്ളതാണെന്ന് നേരത്തെ പരീക്ഷണങ്ങളിലും പരിശോധനകളിലും തെളിഞ്ഞിരുന്നു.

70 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായും 347 മില്യാണ്‍ ഡോളര്‍ പിഴശിക്ഷയായുമാണ് വിധിച്ചിരിക്കുന്നത്.

1950 മുതല്‍ 2016 വരെ തുടര്‍ച്ചയായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ഉല്‍പന്നം ഉപയോഗിച്ചതു മൂലമാണ് കാന്‍സര്‍ വന്നതെന്നായിരുന്നു സ്ത്രീയുടെ വാദം. അതേസമയം, വിധിക്കെതിരെ അപ്പീല്‍ പോകാനൊരുങ്ങുകയാണ് കമ്പനി.

Related Topics

Share this story