Times Kerala

പ്രൊഫഷണല്‍ ബിരുദധാരികള്‍ക്ക് ഐ.റ്റി മേഖലയില്‍ തൊഴില്‍ അവസരം

 

ഐ.റ്റി മേഖലയില്‍ ഉയര്‍ന്ന അവസരങ്ങള്‍ നേടിയെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന്റെ ആഗസ്റ്റ് ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാന വിവര സാങ്കേതിക വകുപ്പും ഐ.എച്ച്.ആര്‍.ഡി യും ഇന്‍ഫോസിസിന്റെ സഹകരണത്തോടെ ആരംഭിച്ച തിരുവനന്തപുരത്തെ മോഡല്‍ ഫിനിഷിംഗ് സ്‌കൂളിലാണ് കോഴ്‌സ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്‌മെന്റ് സഹായം ലഭിക്കും. 40 ദിവസത്തെ കോഴ്‌സിന് 10,000 രൂപയാണ് ഫീസ് (ജി.എസ്.ടി നല്‍കണം). എഞ്ചിനീയറിംഗ് ബിരുദം, അവസാന സെമസ്റ്റര്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുന്ന എഞ്ചിനീയറിംഗ് ബിരുദ വിദ്യാര്‍ത്ഥികള്‍, ബിരുദാനന്തര ബിരുദം (എം.സി.എ., എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.റ്റി/ഇലക്ട്രോണിക്‌സ്/അവസാന പരീക്ഷയുടെ ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം www.modelfinishingschool.org യില്‍. പൂരിപ്പിച്ച അപേക്ഷയും ഫീസും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 31 വരെ മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ നേരിട്ടെത്തി പ്രവേശനം നേടാം. യോഗ്യതാ രേഖകളുടെ അസല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം. ഡയറക്ടര്‍, മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍ എന്ന പേരില്‍ എടുത്ത 10,000 + ജി.എസ്.ടി യുടെ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ 10,000 + ജി.എസ്.ടി തുകയായി നല്‍കണം. ഡിമാന്റ് ഡ്രാഫ്റ്റിന്റെ പുറകില്‍ അപേക്ഷിക്കുന്ന ആളിന്റെ പേരും പൂര്‍ണ മേല്‍വിലാസവും എഴുതണം. ഫോണ്‍ : 0471-2307733.

Related Topics

Share this story