Times Kerala

കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച പാകിസ്താനോട് മാത്രമെന്ന് ഇന്ത്യ

 
കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച പാകിസ്താനോട് മാത്രമെന്ന് ഇന്ത്യ

ബാങ്കോക്ക്: കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച പാകിസ്താനോട് മാത്രമെന്ന് ഇന്ത്യ. പാകിസ്താനോ ഇന്ത്യയോ ആവശ്യപ്പെടുകയാണെങ്കില്‍ കശ്മീര്‍ വിഷയം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നിലപാട് വ്യക്തമാക്കിയത്.

കശ്മീര്‍ വിഷയത്തില്‍, ചര്‍ച്ച അത്യന്താപേഷിതമാണെങ്കില്‍ അത് പാകിസ്താനുമായി മാത്രമായിരിക്കും. അത് ഉഭയകക്ഷി ചര്‍ച്ചയുമായിരിക്കും- വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ട്വിറ്ററില്‍ വ്യക്തമാക്കി. വിഷയത്തിലെ ഇന്ത്യയുടെ നിലപാട് അമേരിക്കയെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ ട്വിറ്ററില്‍ പറഞ്ഞു.

Related Topics

Share this story